India

ആര്‍എസ്എസ് പ്രാന്ത പ്രചാരക് അഖിലഭാരതീയ ബൈഠക് ദൽഹിയിൽ

Published by

ന്യൂദൽഹി: ആര്‍എസ്എസ് പ്രാന്ത പ്രചാരകന്മാരുടെ അഖിലഭാരതീയ ബൈഠക് ജൂലൈ 4,5,6 തീയതികളിൽ ദൽഹി ആർഎസ്‌എസ്‌ കാര്യാലയമായ കേശവ്കുഞ്ജിൽ നടക്കും. രാജ്യത്തുടനീളമുള്ള എല്ലാ പ്രാന്ത പ്രചാരകരും പ്രാന്ത സഹപ്രചാരകരും ക്ഷേത്ര പ്രചാരകരും സഹപ്രചാരകരും ബൈഠക്കിൽ പങ്കെടുക്കും. സംഘത്തിന്റെ പ്രവർത്തന സൗകര്യത്തിനു വേണ്ടി സംഘടനാ ഘടനയിൽ ആകെ 11 ക്ഷേത്രങ്ങളും 46 പ്രാന്തങ്ങളുമാണുള്ളത്. വിവിധ ക്ഷേത്ര സംഘടനകളുടെ സംഘടനാ സെക്രട്ടറിമാരും ബൈഠക്കിൽ പങ്കെടുക്കുമെന്ന് ആർഎസ്‌എസ്‌ അഖിലഭാരതീയ പ്രചാർ പ്രമുഖ് സുനിൽ ആംബേക്കർ അറിയിച്ചു.

മാർച്ചിൽ ബെംഗളൂരുവിൽ ചേർന്ന അഖിലഭാരതീയ പ്രതിനിധിസഭയ്‌ക്ക് ശേഷം നടന്ന സംഘശിക്ഷാ വർഗുകളുടെ അവലോകനം, ശതാബ്ദി പ്രവര്‍ത്തനങ്ങളുടെ കര്‍മ്മപദ്ധതി, സർസംഘചാലക് ഡോ. മോഹൻ ഭാഗവതിന്റെ അടുത്ത ഒരു വർഷത്തെ സംഘടനാ പ്രവാസ യോജന തുടങ്ങിയ വിഷയങ്ങൾ ബൈഠക്കിൽ ചർച്ച ചെയ്യും. സംഘശതാബ്ദി (2025-26) പരിപാടികൾ വിജയദശമിദിനമായ 2025 ഒക്ടോബർ 02 ന് ആരംഭിച്ച് അടുത്ത വർഷം വിജയദശമിനാൾ വരെ തുടരുമെന്ന് സുനിൽ ആംബേക്കർ പറഞ്ഞു.

ബൈഠക്കിൽ സർസംഘചാലക് ഡോ. മോഹൻ ഭാഗവത്, സർകാര്യവാഹ് ദത്താത്രേയ ഹൊസബാളെ, സഹസർകാര്യവാഹുമാരായ ഡോ. കൃഷ്ണ ഗോപാൽ, സി.ആർ. മുകുന്ദ, അരുൺ കുമാർ, രാംദത്ത് ചക്രധർ, ആലോക് കുമാർ, അതുൽ ലിമായെ തുടങ്ങിയവരും പങ്കെടുക്കും.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക