Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

അലർജിയുണ്ടെന്ന് പറഞ്ഞിട്ടും, ബിസിനസ് ക്‌ളാസിൽ ഡോക്‌ടർക്ക്‌ ചെമ്മീൻ നൽകി, യാത്രക്കാരി ചികിത്സയിൽ, സിംഗപ്പൂർ എയർലൈൻസിനെതിരെ കേസ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 23, 2025, 10:00 am IST
in World

ബിസിനസ് ക്‌ളാസിൽ ടിക്കറ്റ് എടുത്ത് യാത്ര ചെയ്ത വനിതാ ഡോക്‌ടർക്ക്‌ വിസമ്മതിച്ചിട്ടും ചെമ്മീൻ വിളമ്പിയതിന് വിമാനക്കമ്പനിക്കെതിരെ കേസ്. യാത്രയ്‌ക്കിടെ മാരകമായ അലർജി അനുഭവപ്പെട്ടതിനെ തുടർന്ന് സിംഗപ്പൂർ എയർലൈൻസിനെതിരെ (SIA) അമേരിക്കയിൽ നിന്നുള്ള ഡോക്ടർ നിയമനടപടി സ്വീകരിക്കുകയായിരുന്നു. ഫ്രാങ്ക്ഫർട്ടിൽ നിന്ന് ന്യൂയോർക്കിലേക്ക് ബിസിനസ് ക്ലാസിൽ യാത്ര ചെയ്യുകയായിരുന്നു ഇവർ. തനിക്ക് ചെമ്മീൻ അലർജിയുണ്ടെന്ന് ഡോക്‌ടർ ക്രൂ അംഗങ്ങളോട് പറഞ്ഞതായി ദി സ്ട്രെയിറ്റ്സ് ടൈംസ് റിപ്പോർട്ടിൽ പറയുന്നു.

എന്നിട്ടും, ജീവനക്കാർ അവർക്ക് ചെമ്മീൻ അടങ്ങിയ ഭക്ഷണപ്പൊതി നൽകുകയായിരുന്നു.2024 ഒക്ടോബർ 8 ന് എസ്‌ഐ‌എ വിമാനം എസ്‌ക്യു 026 ൽ കയറിയ ശേഷം, ഡോ. ഡോറീൻ ബെനറി ക്യാബിൻ ക്രൂ അംഗത്തോട് തന്റെ അലർജി പ്രശ്നത്തെക്കുറിച്ച് പറഞ്ഞതായി ന്യൂയോർക്കിലെ ഈസ്റ്റേൺ ഡിസ്ട്രിക്റ്റിനായുള്ള യുഎസ് ഡിസ്ട്രിക്റ്റ് കോടതിയിൽ ജൂൺ 17 ന് ഫയൽ ചെയ്ത കേസിൽ പറയുന്നു. അലർജി പ്രശ്നം അറിയിച്ച ശേഷവും ചെമ്മീൻ അടങ്ങിയ ഭക്ഷണം വിളമ്പി എന്നാണ് പരാതി.

ഭക്ഷണത്തിൽ ചെമ്മീൻ അടങ്ങിയിരുന്ന കാര്യം അവർ അറിഞ്ഞിരുന്നില്ല എന്ന് ഡോക്‌ടർ.ഭക്ഷണത്തിന്റെ ഒരു ഭാഗം കഴിച്ചപ്പോൾ മുതൽ അസ്വസ്ഥത തുടങ്ങി. ക്യാബിൻ ക്രൂ അംഗത്തെ ചോദ്യം ചെയ്തപ്പോൾ, അബദ്ധം പറ്റിയെന്ന് അവർ സമ്മതിക്കുകയും, ക്ഷമ ചോദിക്കുകയും ചെയ്തു എന്ന് മാധ്യമ റിപോർട്ടുകൾ രേഖപ്പെടുത്തി.ഇത് ഗുരുതരമായ അലർജി പ്രശ്നത്തിന് കാരണമാവുകയും, ഫ്രാൻസിലെ പാരീസിലേക്ക് അടിയന്തരമായി തിരിച്ചുപോകേണ്ടി വരികയുമുണ്ടായി. ഇവിടെ ഡോക്ടർക്ക് ആവശ്യമായ വൈദ്യസഹായം ലഭിച്ചു.കേസുമായി ബന്ധപ്പെട്ട് സിംഗപ്പൂർ എയർലൈൻസിന്റെ ഔദ്യോഗിക പ്രസ്താവന വരാനിരിക്കുന്നു.

സമാനസംഭവത്തിൽ, പീപ്പിൾ റിപ്പോർട്ട് പ്രകാരം, ന്യൂയോർക്കിൽ നിന്നുള്ള മറ്റൊരു സ്ത്രീ അടുത്തിടെ സ്കാൻഡിനേവിയൻ എയർലൈൻസിനെതിരെ 10 മില്യൺ യുഎസ് ഡോളർ (ഏകദേശം 86.5 കോടി രൂപ) നഷ്ടപരിഹാരം ആവശ്യപ്പെട്ട് കേസ് ഫയൽ ചെയ്തിരുന്നു. ഒരു ഫ്ലൈറ്റ് അറ്റൻഡന്റ് തന്റെ മേൽ കത്തുന്ന ചൂടുള്ള കാപ്പി ഒഴിച്ചതായായിരുന്നു അവരുടെ പരാതി.

Tags: singapore airlinesPrawn food
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

സിംഗപ്പൂർ എയർലൈൻസിൽ എയർ ഹോസ്റ്റസിനെ ടോയ്‌ലറ്റിൽ കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ച കേസ് : ഇന്ത്യൻ യുവാവിന് തടവ് ശിക്ഷ

World

സിംഗപ്പൂര്‍ എയര്‍ലൈന്‍സ് വിമാനം ആകാശച്ചുഴിയില്‍പ്പെട്ട് ഒരാള്‍ മരിച്ചു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രമേഷ് പിഷാരടി നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?- ചോദ്യവുമായി അഖില്‍ മാരാര്‍; ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തെന്ന് പരിഹാസം

രാജീവ് ഗാന്ധിയെ വധിച്ച ശിവരശനെ പിടികൂടിയ ദൗത്യം നയിച്ച മേജർ രവി; ഇയാള്‍ ജയിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന കൊച്ചി ബ്ലോഗറുടെ കുറിപ്പ് വൈറല്‍

സ്ത്രീകളെയും, പിന്നാക്ക വിഭാഗക്കാരെയും മതം മാറ്റിയാൽ 20 വർഷം വരെ തടവ് ; മതസ്വാതന്ത്ര്യ ബില്ലുമായി ഛത്തീസ്ഗഡ്

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.