Kerala

രാഷ്‌ട്രപതിക്ക് ജന്മദിനാശംസ നേർന്ന് ബംഗാൾ ഗവർണർ

ഭാരതത്തെ കൂടുതൽ ശക്തമാക്കുന്നതിനുള്ള അവരുടെ അക്ഷീണ സേവനവും അചഞ്ചലമായ സമർപ്പണവും നമ്മെ ഓരോ ദിവസവും പ്രചോദിപ്പിക്കുന്നു

Published by

കൊൽക്കത്ത: രാഷ്‌ട്രപതി ദ്രൗപതി മുർമു ജിക്ക് ബംഗാൾ ഗവർണർ ഡോ സിവി ആനന്ദബോസ് ജന്മദിന ആശംസകൾ നേർന്നു.

മുർമുജിയുടെ ശക്തിയും ജ്ഞാനവും ദീർഘവീക്ഷണവുമുള്ള നേതൃത്വം നമ്മുടെ രാജ്യത്ത് മികച്ച മാറ്റങ്ങൾ കൊണ്ടുവന്നു. ഭാരതത്തെ കൂടുതൽ ശക്തമാക്കുന്നതിനുള്ള അവരുടെ അക്ഷീണ സേവനവും അചഞ്ചലമായ സമർപ്പണവും നമ്മെ ഓരോ ദിവസവും പ്രചോദിപ്പിക്കുന്നു. ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ!” – രാജ്ഭവന്റെ എക്സ് ഹാന്ഡിലിൽ ഗവർണർ കുറിച്ചു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക