Kerala

അടയ്‌ക്ക പറിക്കുന്നതിനിടെ യുവാവ് വൈദ്യുതാഘാതമേറ്റ് മരിച്ചു

സുഹൃത്തിന്റെ വീട്ടില്‍ അടയ്ക്ക പറിക്കുന്നതിനിടെയാണ് വൈദ്യുതാഘാതമേറ്റത്

Published by

പാലക്കാട്: അടയ്‌ക്ക പറിക്കുന്നതിനിടെ യുവാവ് വൈദ്യുതാഘാതമേറ്റ് മരിച്ചു. പാലക്കാട് കിഴക്കഞ്ചേരി പനംകുറ്റി സ്വദേശി ഉല്ലാസ് (31) ആണ് മരിച്ചത്.

വെള്ളിയാഴ്ച വൈകിട്ട് 4.30 ഓടുകൂടിയാണ് അപകടം. സുഹൃത്തിന്റെ വീട്ടില്‍ അടയ്‌ക്ക പറിക്കുന്നതിനിടെയാണ് വൈദ്യുതാഘാതമേറ്റത്.

കമുകില്‍ ചാരി വച്ച ഇരുമ്പ് ഏണി തെന്നിയതോടെ ഉല്ലാസിന്റെ കയ്യിലുണ്ടായിരുന്ന ഇരുമ്പ് തോട്ടി സമീപത്തെ വൈ ലൈനില്‍ തട്ടി. ഇതോടെയാണ് വൈദ്യുതാഘാതമേറ്റത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by