ടെഹ്റാന്‍ : ഇറാന്‍ അറ്റ കൈയ്‌ക്ക് ഇസ്രയേലില്‍ ഡേര്‍ട്ടി ബോംബിടുമോ എന്ന ആശങ്ക ഉയരുന്നു. യുഎസിലെ അമേരിക്കന്‍ എന്‍റര്‍പ്രൈസ് ഇന്‍സ്റ്റിറ്റ്യൂട്ട് ആണ് ഇതിന് സാധ്യത കൂടുതലാണെന്ന് പ്രവചിക്കുന്നത്. ഇറാന്‍ ഇസ്രയേലിന് മേല്‍ ആണവ ബോംബിടും എന്ന ആശങ്ക ഇപ്പോള്‍ ഒഴിഞ്ഞുപോയിട്ടുണ്ട്.
കാരണം നതാന്‍സ് എന്ന ആണവകേന്ദ്രത്തിലെ ആണവസമ്പൂഷ്ടീകരണപ്രവര്‍ത്തനം നടക്കുന്ന ഇടം ഇസ്രയേല്‍ കഴിഞ്ഞ ദിവസം നശിപ്പിക്കുക മാത്രമല്ല, അതിന് നേതൃത്വം നല്‍കിയ ഒമ്പത് ആണവശാസ്ത്രജ്ഞന്മാരെ വധിക്കുകയും ചെയ്തു. ഇവിടെ 90 ശതമാനം വരെ സമ്പുഷ്ടീകരിച്ച യുറേനിയം വികസിപ്പിച്ചിരുന്നതായി പറയുന്നു. ഇവിടം പക്ഷെ ഇസ്രയേല്‍ നശിപ്പിച്ചു. പക്ഷെ ഇറാന്റെ മറ്റൊരു ആണവകേന്ദ്രമായ ഫോര്‍ദോവില്‍ 60 ശതമാനം വരെ സമ്പുഷ്ടീകരിച്ച യുറേനിയമേ കൈവശമുള്ളൂവെന്ന് പറയപ്പെടുന്നു. ഇവിടെയാണ് ഡേര്‍ട്ടി ബോംബിന്റെ സാധ്യത തള്ളിക്കളയാനാവില്ലെന്ന് പറയുന്നത്.
ഇത് ജപ്പാനിലെ ഹിരോഷിമയില്‍ അമേരിക്ക ഇട്ടതുപോലെ സ്ഫോടനമുണ്ടാക്കുന്ന ബോംബല്ല. ഡേര്‍ട്ടി ബോംബ് പൊട്ടിത്തെറിക്കുമെങ്കിലും വലിയ സ്ഫോടനം ഉണ്ടാക്കില്ല. പക്ഷെ ഇതിനുള്ളില്‍ 60 ശതമാനം സമ്പുഷ്ടമാക്കിയ യുറേനിയം തരികള്‍ ചേര്‍ക്കുന്നതിനാല്‍ ഇവ സ്ഫോടനം നടന്ന സ്ഥലത്ത് ചിതറും. ഇതിന് ആണവവികിരണ സാധ്യതയുള്ളതിനാല്‍ അവിടെ വസിക്കുന്ന ജനങ്ങള്‍ക്ക് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കും. ഇത് ഇസ്രയേലിനെയും ഭയപ്പെടുത്തുന്നുണ്ട്.
ഇത്തരം ഡേര്‍ട്ടി ബോംബുകള്‍ ധാരാളമായി നിര്‍മ്മിച്ചുവെച്ചിട്ടുണ്ടെന്ന് ഇറാന്‍ മുന്‍പ് അവകാശപ്പെട്ടിരുന്നു. ഇതില്‍ എത്രത്തോളം വാസ്തവമുണ്ട് എന്നറിയില്ല. ഡേര്‍ട്ടി ബോംബിലെ ആണവവികിരണ ശേഷിയുള്ള യുറേനിയം തരികള്‍ കുടിവെള്ളത്തില്‍ കലര്‍ന്നാല്‍ പിന്നെ ആ പ്രദേശത്തെ ജനങ്ങള്‍ തലമുറകളായി പല രീതിയില്‍ രോഗം വന്ന് മരിയ്‌ക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: