തിരുവനന്തപുരം: 2025-26 അദ്ധ്യയന വര്‍ഷത്തെ പോളിടെക്‌നിക് ഡിപ്ലോമ പ്രവേശനത്തിന്റെ പ്രൊവിഷണല്‍ റാങ്ക് ലിസ്റ്റും ട്രയല്‍ അലോട്ട്മെന്റും പ്രസിദ്ധീകരിച്ചു. അപേക്ഷകര്‍ക്ക് www.polyadmission.org – ല്‍ അപ്ലിക്കേഷന്‍ നമ്പര്‍, രജിസ്‌ട്രേഷന്‍ നമ്പര്‍, മൊബൈല്‍ നമ്പര്‍ ഇവയില്‍ ഏതെങ്കിലും ഒന്നും ജനന തീയതിയും നല്‍കി ‘Trial Rank Details, Trial allotment details’ ലിങ്കുകള്‍ വഴി അവരവരുടെ ട്രയല്‍ റാങ്കും ലഭിക്കാന്‍ സാധ്യതയുള്ള അലോട്ട്മെന്റും പരിശോധിക്കാം. അപേക്ഷകര്‍ക്ക് ഓണ്‍ലൈനായി ഓപ്ഷനുകളില്‍ മാറ്റം വരുത്തുന്നതിനും, അപേക്ഷകളില്‍ തിരുത്തലുകള്‍ നടത്തുന്നതിനും 21 നു വൈകിട്ട് 5 വരെ സമയമുണ്ട്. ഓണ്‍ലൈന്‍ തിരുത്തലുകള്‍ക്ക് ബുദ്ധിമുട്ട് നേരിടുന്നവരും മറ്റ് സംശയ നിവാരണങ്ങള്‍ക്കും ഏറ്റവും അടുത്തുള്ള ഗവ./എയ്ഡഡ്/ഗവ. കോസ്റ്റ് ഷേയറിംഗ് പോളിടെക്നിക് കോളേജിലെ ഹെല്‍പ് ഡെസ്‌ക്കുമായി ബന്ധപ്പെടണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: