തിരുവനന്തപുരം: ബസ് യാത്രക്കാരുടെ പരാതികള്‍ രേഖപ്പെടുത്തി റിപ്പോര്‍ട്ടായി നല്‍കാന്‍ ചെക്കിങ് ഇന്‍സ്‌പെക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി കെഎസ്ആര്‍ടിസി. നിലവില്‍ ചെക്കിങ് ഇന്‍സ്‌പെക്ടര്‍മാരെക്കൊണ്ട്് വലിയ പ്രയോജനം ഇല്ലെന്ന് ബോധ്യപ്പെട്ട സാഹചര്യത്തിലാണ് ഈ പരിഷ്‌കാരം. ഇവര്‍ക്കുണ്ടായിരുന്ന കളക്ഷന്‍ ഇന്‍സെന്‌റീവ് നിറുത്തലാക്കാനും നിര്‍ദേശമുണ്ട്.
ബസുകളില്‍ കയറുമ്പോള്‍ ഇന്‍സ്‌പെക്ടര്‍മാര്‍ ടിക്കറ്റ് പരിശോധനക്കൊപ്പം യാത്രക്കാരുടെ പരാതികളും അഭിപ്രായങ്ങളും ചോദിച്ചറിയണം. സ്‌റ്റോപ്പില്‍ നിര്‍ത്താത്തതും ജീവനക്കാരുടെ മോശം പെരുമാറ്റവുമടക്കം പരാതിയുണ്ടെങ്കില്‍ യാത്രക്കാര്‍ക്ക് ഇവരെ അറിയിക്കാം. ഇക്കാര്യങ്ങള്‍ റിപ്പോര്‍ട്ടായി ക്രോഡീകരിച്ച് കെഎസ്ആര്‍ടിസി ഹെഡ് ഓഫീസില്‍ സമര്‍പ്പിക്കണം. ഇതു പ്‌രിശോധിച്ച് വേണ്ട മാറ്റങ്ങള്‍ കൈക്കൊള്ളുമെന്നാണ് കെഎസ്ആര്‍ടിസി അവകാശപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: