Kerala

കൊല്ലം പള്ളിക്കല്‍ നദിയില്‍ ജലനിരപ്പ് ഉയര്‍ന്നു, നദിയുടെ കരയിലുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്

പ്രളയ സാധ്യതയുള്ളയിടങ്ങളില്‍ നിന്ന് മാറി താമസിക്കണം

Published by

കൊല്ലം :പള്ളിക്കല്‍ നദിയില്‍ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് നദിയുടെ കരയിലുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്.ജലസേചന വകുപ്പിന്റെ ആനയാടി സ്റ്റേഷനില്‍ മഞ്ഞ ജാഗ്രത പ്രഖ്യാപിച്ചിരിയ്‌ക്കുന്ന സാഹചര്യത്തിലാണ് പള്ളിക്കല്‍ നദിക്കരയില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്താന്‍ നിര്‍ദേശം.

നദികളില്‍ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല. തീരത്തോട് ചേര്‍ന്ന് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം.

പ്രളയ സാധ്യതയുള്ളയിടങ്ങളില്‍ നിന്ന് മാറി താമസിക്കണം. അധികൃതരുടെ നിര്‍ദേശങ്ങള്‍ അനുസരിക്കണം എന്ന നിര്‍ദേശവും നല്‍കി.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by