കോഴിക്കോട്: വടകരയില്‍ നിര്‍ത്തിയിട്ട കാറില്‍ തോക്ക് . ദല്‍ഹി
രജിസ്ട്രഷനിലുള്ള കാറിലാണ് തോക്ക് കണ്ടെത്തിയത്. വടകര കൈനാട്ടിയിലാണ് ഇത്.
രണ്ട് ദിവസമായി കാര്‍ റോഡ് അരികില്‍ പാര്‍ക്ക് ചെയ്തിരിക്കുകയാണ്. സംശയത്തിന്റെ അടിസഥാനത്തില്‍ നാട്ടുകാര്‍ നോക്കിയപ്പോഴാണ് കാറിനുള്ളില്‍ തോക്ക് കണ്ടത്.
പൊലീസ് സ്ഥലത്തെത്തി ഉടമകളുമായി ബന്ധപ്പെട്ടപ്പോള്‍ കളിത്തോക്കാണെന്നാണ് മറുപടി ലഭിച്ചത്. കാര്‍ തകരാറായതിനാല്‍ റോഡില്‍ നിര്‍ത്തിയതാണെന്നാണ് അറിയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: