ന്യൂദല്‍ഹി: ഐഎംഎഫും മറ്റു സ്ഥാപനങ്ങളും തുടർച്ചയായി പാകിസ്ഥാന് വായ്പകള്‍ നൽകിവരികയാണ്. ഓപ്പറേഷന്‍ സിന്ദൂറിനിടെ ആണ് പാകിസ്ഥാന് ഐഎംഎഫ് 100 കോടി ഡോളര്‍ കടമായി നല്‍കിയത്. ഐക്യരാഷ്‌ട്രസഭ തീവ്രവാദത്തിനെതിരായ സമിതിയില്‍ പാകിസ്ഥാനെ ഉള്‍പ്പെടുത്തിയിരിക്കുന്നു. അതായത് തുടര്‍ച്ചയായി അന്താരാഷ്‌ട്ര സഹായങ്ങള്‍ പാകിസ്ഥാന് അനുകൂലമായി ലഭിക്കുന്നു.
അതിന് പിന്നാലെ ഏഷ്യന്‍ ഡവലപ് മെന്‍റ് ബാങ്കും പാകിസ്ഥാന് സാമ്പത്തിക സഹായം നല്‍കാന്‍ പോവുകയാണ്. അതായത് ഐഎംഎഫ് വായ്പയും എഡിബി വായ്പയും പാകിസ്ഥാന് കിട്ടാതിരിക്കാന്‍ ഇന്ത്യ പ്രവര്‍ത്തിച്ചിട്ടും അതിന് എതിരായ തീരുമാനമാണ് ഉണ്ടായത്. അതുപോലെ യുഎന്നില്‍ പാകിസ്ഥാനെ തീവ്രവാദത്തെ വളര്‍ത്തുന്ന രാജ്യമായി ഇന്ത്യ അവതരിപ്പിക്കാന്‍ ശ്രമിച്ചിട്ടും തീവ്രവാദത്തെ ഇല്ലായ്മ ചെയ്യാന്‍ പ്രവര്‍ത്തിക്കുന്ന സമിതിയില്‍ പാകിസ്ഥാനെ ഉള്‍പ്പെടുത്തിയിരിക്കുന്നു.
പ്രതിപക്ഷം അവകാശപ്പെടുന്നത് പോലെ ഇന്ത്യൻ നയതന്ത്രത്തിന്റെ പരാജയമാണോ ഇതിന് കാരണം?
“ഇന്ത്യയെയും നമ്മുടെ വിദേശനയത്തെയും കുറിച്ച് അഭിമാനം തോന്നുന്നു”, എന്നാണ് ചില .നയതന്ത്രവിദഗ്ധര്‍ ഈ പ്രവണതകളെ വിശകലനം ചെയ്ത് അഭിപ്രായപ്പെടുന്നത്.
യൂറോപ്പ്, യുഎസ്, ചൈന അല്ലെങ്കിൽ മറ്റേതെങ്കിലും ശക്തി ഒരു രാജ്യത്തെ പിന്തുണയ്‌ക്കുന്നത് എന്തുകൊണ്ടാണെന്ന് നമ്മൾ മനസ്സിലാക്കേണ്ടതുണ്ട്:
ഒരു രാജ്യം താഴെപ്പറയുന്ന ഏതെങ്കിലും വിഭാഗങ്ങളിൽ പെടുന്നുവെങ്കില്‍ തീര്‍ച്ചയായും യൂറോപ്പ്, യുഎസ്, ചൈന എന്നിവര്‍ ആ രാജ്യത്തെ സഹായിക്കും.
1. നിങ്ങൾ അവരുടെ ഉൽപ്പന്നങ്ങൾക്ക് ഒരു വലിയ വിപണിയാണ്
2. നിങ്ങൾ ചൂഷണം ചെയ്യപ്പെടാൻ തയ്യാറായ ഒരു ദുർബല രാഷ്‌ട്രമാണ്
3. ചില വലിയ ആവശ്യങ്ങൾക്കായി ഒരു ഉപകരണമായി ഉപയോഗിക്കാവുന്ന രാജ്യമാണ് നിങ്ങള്‍.
4. അമേരിക്ക യൂറോപ്പിനുള്ളതുപോലെ അവരുടെ നിലനിൽപ്പിന് നിങ്ങൾ വളരെ പ്രധാനമാണ് എങ്കില്‍
ഈ നാല് കാര്യങ്ങള്‍ ഒരു രാജ്യത്തിന് ബാധകമാണെങ്കില്‍ യുഎസും യൂറോപ്പും ചൈനയും നിങ്ങളെ സഹായിക്കും. അതാണ് ഇന്ത്യയ്‌ക്കും സംഭവിച്ചത്. സ്വാതന്ത്ര്യാനന്തര ഇന്ത്യയെ ഇത്രയും കാലം യുഎസും യൂറോപ്പും ചൈനയും അവരുടെ താല്‍പര്യങ്ങള്‍ക്കായി ഉപയോഗിക്കുകയായിരുന്നു. പക്ഷേ അത് മാറാൻ തുടങ്ങി. 2014 ൽ പ്രധാനമന്ത്രി മോദി “ആത്മനിർഭർ ഭാരത്”, “ഇന്ത്യയിൽ നിർമ്മിക്കുക”, “5 ട്രില്യൺ സമ്പദ്‌വ്യവസ്ഥയാക്കി ഇന്ത്യയെ മാറ്റുക” തുടങ്ങിയ പദ്ധതികൾ പ്രഖ്യാപിച്ചതോടെ ഇന്ത്യയുടെ വ്യക്തിത്വം അടിസ്ഥാനപരമായി മാറാന്‍ തുടങ്ങി.
ഇന്ത്യയുടെ 65% ജനസംഖ്യയും 35 വയസ്സിന് താഴെയാണ്. ഈ വിഭാഗത്തിന്റെ ഉല്‍പാദനക്ഷമത കൂട്ടുക എന്നത് മോദിയുടെ ഒരു പ്രഖ്യാപിത ലക്ഷ്യമാണ്.
ഇത് മൂലം താഴെപ്പറയുന്ന ഫലം ഇന്ത്യയ്‌ക്ക് കിട്ടി
1. 2025 ജനുവരി-മാർച്ച് മാസങ്ങളിൽ 7.4% വാർഷിക ജിഡിപി വളർച്ചയോടെ ഇന്ത്യ ഏറ്റവും വേഗത്തിൽ വളരുന്ന പ്രധാന സമ്പദ്‌വ്യവസ്ഥയായി മാറി. അതേസമയം യുഎസ്, യൂറോപ്യൻ സമ്പദ്‌വ്യവസ്ഥകളും എന്തിന് ചൈന പോലും പണപ്പെരുപ്പം മൂലം ചുരുങ്ങുകയാണ്.
2. കോവിഡ് ഉണ്ടായിരുന്നിട്ടും 11 വർഷത്തിനുള്ളിൽ ഇന്ത്യ 11-ാം സ്ഥാനത്ത് നിന്ന് നാലാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയിലേക്ക് മാറി.
3. യുഎസിൽ നിന്നും യൂറോപ്പിൽ നിന്നും വ്യത്യസ്തമായി ഇന്ത്യയില്‍ പണപ്പെരുപ്പം നിയന്ത്രണത്തിലാണ്, അതേസമയം ചൈന പണപ്പെരുപ്പത്തിലേക്ക് വീണിരിക്കുന്നു. അതുകൊണ്ടാണ് കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ ആർബിഐ റിപ്പോ നിരക്ക് വീണ്ടും കുറച്ചത്.
4. ഇടയ്‌ക്ക് നേരിയ ഇടിവ് ഉണ്ടായിട്ടും സെൻസെക്സ് വീണ്ടും എക്കാലത്തെയും ഉയർന്ന നിലവാരത്തിലേക്ക് കുതിക്കുന്നു.
5. പാകിസ്ഥാനിൽ നിന്ന് വ്യത്യസ്തമായി, വായ്പകളല്ല, വിദേശത്ത് നിന്നും നേരിട്ടുള്ള നിക്ഷേപം നേടുന്നതിലാണ് ഇന്ത്യയുടെ ശ്രദ്ധ.
6. ലോകബാങ്ക് സ്ഥിതിവിവരക്കണക്ക് പറയുന്നതുപോലെ ഇന്ത്യയില്‍ അതിദാരിദ്ര്യം തുടച്ചുനീക്കുന്നതിന്റെ വക്കിലാണ്.
മേല്‍സൂചിപ്പിച്ച കാര്യങ്ങള്‍ എന്താണ് പറയുന്നത്?:ജിഡിപി വളർച്ചയിലും സമ്പദ്‌വ്യവസ്ഥയിലും യൂറോപ്യൻ രാജ്യങ്ങളെ ഇതിനകം തന്നെ പിന്തള്ളിയ ഒരു മത്സരാർത്ഥിയാണ് ഇന്ത്യ.
അവർക്ക് ഈ വസ്തുത ദഹിക്കാൻ കഴിയുന്നില്ല. സ്വന്തം കാലില്‍ നില്‍ക്കുന്ന, സ്വന്തമായി ആയുധങ്ങളുള്‍പ്പെടെ നിര്‍മ്മിയ്‌ക്കുന്ന, ശക്തമായ ടെക്നോളജി ബേസുള്ള ഇന്ത്യയെന്ന രാജ്യത്തെ യൂറോപ്പിനും യുഎസിനും ചൈനയ്‌ക്കും ഇഷ്ടമല്ല എന്നതാണ് ഇതില്‍ നിന്നും മനസ്സിലാവുന്നതെന്നും അല്ലാതെ ഇന്ത്യയുടെ വിദേശകാര്യനയവും നയതന്ത്രവും പാളിയതുകൊണ്ടല്ല ഇന്ത്യയ്‌ക്കെതിരായ ഈ നീക്കങ്ങള്‍ എന്നാണ് വിലയിരുത്തപ്പെടുന്നത്. പക്ഷെ ചൈനയെ തോല്‍പിക്കാന്‍ യൂറോപ്പിനും യുഎസിനും ഇന്ത്യ ആവശ്യമാണ് എന്ന് മോദിയ്‌ക്കറിയാം. ചരക്കുകള്‍ നീങ്ങുന്ന കപ്പല്‍പാതകളില്‍ ചൈനയുടെ ആധിപത്യം തടയാന്‍ യൂറോപ്പിനും യുഎസിനും ഇന്ത്യയെ വേണം. ഇസ്ലാമിക തീവ്രവാദം ഭാവിയില്‍ അവര്‍ക്കും ദോഷം ചെയ്യുമെന്ന കാര്യം ഈ രാജ്യങ്ങള്‍ക്കറിയാം. അതിനാല്‍ വൈകാതെ ഇന്ത്യയിലേക്ക് തന്നെ ഇവര്‍ തിരിച്ചെത്തുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യ. എന്തായാലും മോദി സര്‍ക്കാര്‍ മാതൃകയാക്കുന്നത് ഇസ്രയേലിനെയാണ്. പാശ്ചാത്യ ശക്തികളുടെ പിന്തുണയില്ലാതെ, സ്വന്തം അകക്കരുത്തില്‍ വളര്‍ന്ന ഇസ്രയേല്‍…അവിടേക്ക് തന്നെയാണ് ഗവേഷണത്തിലൂടെ, പുത്തന്‍ ടെക്നോളജിയിലൂടെ മോദിയുടെ ഇന്ത്യയും ചുവടുവെയ്‌ക്കുന്നത്. ഇത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം വന്‍കുതിച്ചുചാട്ടത്തിലേക്കുള്ള ഒരു ഇടവേള മാത്രമാണെന്നും പറയപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: