നെയ് റോബി: കെനിയയില്‍ ബസപകടത്തില്‍ അഞ്ച് മലയാളികള്‍ ഉള്‍പ്പെടെ ആറ് ഇന്ത്യാക്കാര്‍ കൊല്ലപ്പെട്ടു.ഖത്തറില്‍ നിന്ന് കെനിയയിലേക്ക് വിനോദയാത്ര പോയവരാണ് അപകടത്തിനിരയായത്. വടക്കുകിഴക്കന്‍ കെനിയയിലെ ന്യാന്‍ഡറുവ പ്രവിശ്യയിലാണ് സംഭവം.
പാലക്കാട്, തൃശൂര്‍, തിരുവല്ല സ്വദേശികളാണ് മരിച്ചത്.തിങ്കളാഴ്ച വൈകുന്നേരമുണ്ടായ സംഭവത്തില്‍ തിരുവല്ല സ്വദേശി ഗീത ഷോജി ഐസക്ക് (58), ജസ്‌ന കുറ്റിക്കാട്ടുചാലില്‍ (29), ഒറ്റപ്പാലം സ്വദേശി റിയ ആന്‍ (41), ഇവരുടെ മകന്‍ ടൈറ റോഡ്രിഗ്വസ് (8), റൂഹി മെഹ്‌റില്‍ മുഹമ്മദ് (18 മാസം) എന്നിവരാണ് മരിച്ചത്.
റിയയുടെ ഭര്‍ത്താവ് ജോയല്‍, മകന്‍ ട്രാവിസ് എന്നിവര്‍ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്.14 മലയാളികളും കര്‍ണാടക, ഗോവന്‍ സ്വദേശികളും സംഘത്തിലുണ്ട്.
ശക്തമായ മഴയില്‍ ഇവര്‍ സഞ്ചരിച്ച വാഹനം നിയന്ത്രണം വിട്ട് മരത്തിലിടിച്ച് താഴ്ചയിലേക്ക് മറിയുകയായിരുന്നു. അപകടത്തില്‍ ബസ് പൂര്‍ണമായും തകര്‍ന്നു. 27 പേര്‍ക്ക് പരിക്കേറ്റെന്ന് അധികൃതര്‍ പറഞ്ഞു. ഇതില്‍ മൂന്നു പേരുടെ നില ഗുരുതരം.
കെനിയയിലെ മലയാളികളുടെ സംഘടനയും ഇന്ത്യന്‍ എംബസിയും പരിക്കേറ്റവരുടെ ചികിത്സാ കാര്യങ്ങള്‍ക്കും മറ്റുമായി ഇടപെട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: