ഗുജറാത്ത്: മോഡലായ അഞ്ജലി വർമോറയെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. സൂറത്തില്‍ ശനിയാഴ്ചയാണ് സംഭവം. 23കാരിയായ മോഡൽ ജീവനൊടുക്കിയിടത്തുനിന്ന് കുറിപ്പോ മറ്റാർക്കെങ്കിലും പങ്കുള്ളതായുള്ള എന്തെങ്കിലും തെളിവോ ലഭിച്ചിട്ടില്ല. കുടുംബാംഗങ്ങളെ ചോദ്യം ചെയ്ത പൊലീസ്, ഇപ്പോൾ മൊബൈൽ ഫോൺ കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തുന്നത്.
ജീവനൊടുക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് ‘ഞാൻ നിനക്ക് ഒന്നുമല്ലെന്ന് ഇന്ന് തിരിച്ചറിയുന്നു’ എന്നെഴുതിയ റീൽ ഇൻസ്റ്റഗ്രാമിൽ അഞ്ജലി പോസ്റ്റ് ചെയ്തിരുന്നു. ഇതിനു തൊട്ടുമുമ്പ് ‘മറ്റെന്തു നഷ്ടപ്പെട്ടാലും സ്നേഹം നഷ്ടമാകുന്നത്ര വേദനയുണ്ടാകില്ല’ എന്ന കുറിപ്പോടെ മറ്റൊരു റീലും പങ്കുവെച്ചിരുന്നു. കടുത്ത മാനസിക പ്രയാസത്തിലായിരുന്നു അഞ്ജലിയെന്ന് സൂചിപ്പിക്കുന്നതാണ് ഈ പോസ്റ്റുകൾ.
പതിവായി പോസ്റ്റുകൾ അപ്ഡേറ്റ് ചെയ്യുന്ന അഞ്ജലിക്ക് ഇൻസ്റ്റഗ്രാമിൽ 37,000ത്തിലേറെ ഫോളോവേഴ്സുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: