Kerala

കോഴിക്കോട് യുവതി ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍

ജസീറയ്ക്ക് ഓണ്‍ലൈന്‍ ഇടപാടുമായി ബന്ധപ്പെട്ട് സാമ്പത്തിക ബാധ്യതകള്‍ ഉണ്ടായിരുന്നു എന്നാണ് പ്രദേശവാസികള്‍ പറയുന്നത്

Published by

കോഴിക്കോട്: യുവതി ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍. തളീക്കര കാഞ്ഞിരോളിയില്‍ അമ്പലക്കണ്ടി റാഷിദിന്റെ ഭാര്യ ജസീറ (28) ആണ് മരിച്ചത്.

കിടപ്പുമുറിയിലെ ഫാനില്‍ ബെഡ്ഷീറ്റ് കെട്ടി തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. മക്കളാണ് ഉമ്മയുടെ മൃതദേഹം കണ്ട വിവരം റാഷിദിനെ വിളിച്ച് അറിയിച്ചത്.

ജസീറയ്‌ക്ക് ഓണ്‍ലൈന്‍ ഇടപാടുമായി ബന്ധപ്പെട്ട് സാമ്പത്തിക ബാധ്യതകള്‍ ഉണ്ടായിരുന്നു എന്നാണ് പ്രദേശവാസികള്‍ പറയുന്നത്.ഇതാണ് മരണത്തിലേക്ക് നയിച്ചത് എന്നാണ് നിഗമനം. ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ തൊട്ടില്‍പ്പാലം പൊലീസ് കേസെടുത്ത് അനേഷണം ആരംഭിച്ചു.

ചെരണ്ടത്തൂര്‍ മനത്താനത്ത് അബ്ദുല്‍ റസാഖിന്റെയും ജമീലയുടെയും മകളാണ് ജസീറ. മക്കള്‍: അല്‍മാന്‍ റാഷിദ്, റുഅ റാഷിദ്. റജീബ് സഹോദരനാണ്.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by