തിരുവനന്തപുരം : ഇംഗ്ലണ്ടിലെ പ്ലിമത്ത് യൂണിവേഴ്സിറ്റിയിൽ നിന്നും മാരിടൈം സൈബർ സെക്യൂരിറ്റിയിൽ ഡോക്ടറേറ്റ് നേടി അവന്തിക വി എച്ച്. ‘ഓട്ടോമേറ്റഡ് വൾനറബിലിറ്റി സ്കാനിങ്ങ് ആൻഡ് സെക്യൂരിറ്റി ഓഡിറ്റ് ഫ്രെയിംവർക്ക് ഫോർ മാരിടൈം സിസ്റ്റംസ്’ എന്ന വിഷയത്തിലാണ് പിഎച്ച്ഡി ലഭിച്ചത്. പ്ലിമത്ത് യൂണിവേഴ്സിറ്റിയിലെ ‘സൈബർഷിപ്പ്’ ലാബിൽ റിസർച്ച് ഫെല്ലോയായ അവന്തിക കോഴിക്കോട് സ്വദേശിനിയാണ്.
നേരത്തേ ഇംഗ്ലണ്ടിലെ ലാൻകാസ്റ്റർ യൂണിവേഴ്സിറ്റിയിൽ നിന്നും സൈബർ സെക്യൂരിറ്റി എം.എസിൽ ഉന്നതവിജയം നേടിയ അവന്തിക ‘ബ്രിട്ടീഷ് കൗൺസിൽ ഇന്ത്യ’ സ്കോളർ കൂടിയാണ്. കോഴിക്കോട് മലാപ്പറമ്പ് വേദവ്യാസ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥിനിയാണ്.
ചലച്ചിത്ര നിരൂപകനും മാദ്ധ്യമപ്രവർത്തകനുമായ ഹരീഷ് പി. കടയപ്രത്തിൻ്റേയും കനറാബാങ്ക് ഡിവിഷണൽ മാനേജർ ടി. വിനീതയുടേയും മകളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: