Kerala

പാലക്കാട് തെരുവുനായ ആക്രമണത്തില്‍ 4 പേര്‍ക്ക് പരിക്ക്

സാരമായി പരിക്കേറ്റ സക്കീനയെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

Published by

പാലക്കാട്: കോട്ടോപ്പാടത്ത് തെരുവുനായ ആക്രമണത്തില്‍ നാലുപേര്‍ക്ക് കടിയേറ്റു. ഒരാള്‍ക്ക് സാരമായ പരിക്കേറ്റു. അരിയൂര്‍ പടുവില്‍ കുളമ്പില്‍ വെളളിയാഴ്ച വൈകുന്നേരം നാലോടെയാണ് സംഭവം.

ലീലാവതി, അഹമദ് കുട്ടി, സക്കീന, മിഥിലാജ് എന്നിവരെയാണ് തെരുവു നായ കടിച്ചത്. സാരമായി പരിക്കേറ്റ സക്കീനയെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.മറ്റുള്ളവര്‍ മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി.

വീട്ടുമുറ്റത്ത് തുണി വിരിച്ചിടുമ്പോഴാണ് സക്കീനയ്‌ക്കും ലീലാവതിക്കും കടിയേറ്റത്. അഹമ്മദ്കുട്ടി വീടിന്റെ സിറ്റൗട്ടില്‍ ഇരിക്കുമ്പോഴായിരുന്നു കടിയേറ്റത്.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by