കൊച്ചി : സ്വകാര്യ ബസിന്റെ ഫിറ്റ്‌നസ് റദ്ദാക്കി.കാക്കനാട്- ഫോര്‍ട്ട് കൊച്ചി റൂട്ടില്‍ സര്‍വീസ് നടത്തുന്ന അല്‍ഫിസ എന്ന പേരുളള ബസിന്റെ ഫിറ്റ്‌നസ് ആണ് റദ്ദാക്കിയത്.
മത്സരയോട്ടം നടത്തിയതാണ് കാരണം. മത്സരയോട്ടത്തിനിടെ മറ്റൊരു ബസിനെ അമിതവേഗത്തില്‍ മറികടന്ന് അപകടമുണ്ടാക്കിയതിനാണ് നടപടി സ്വീകരിച്ചത്.
മോട്ടോര്‍ വാഹന വകുപ്പ് നടത്തിയ പരിശോധനയില്‍ അപകടമുണ്ടാക്കിയ ബസിന് വേഗപ്പൂട്ടില്ലെന്നും ഗിയര്‍ ലിവര്‍ തകരാറിലായിരുന്നു എന്നും കണ്ടെത്തി. ഇതോടെ എറണാകുളം ആര്‍ടിഒ നടപടി എടുക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക