Kottayam

ലീഗല്‍ എയ്ഡ് ക്ലിനിക്കില്‍ പൊതുജനങ്ങള്‍ക്ക് സൗജന്യനിയമസേവനങ്ങള്‍ ലഭിക്കും

Published by

കോട്ടയം: പൊതുജനങ്ങള്‍ക്കു സൗജന്യനിയമസേവനങ്ങള്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടുകൂടി കോട്ടയം ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി കോട്ടയം കളക്ടറേറ്റില്‍ നിയമസേവന കേന്ദ്രം ( ലീഗല്‍ എയ്ഡ് ക്ലിനിക് ) ആരംഭിച്ചു. എല്ലാ മാസവും ആദ്യത്തെയും മൂന്നാമത്തെയും വെള്ളിയാഴ്ച രാവിലെ 10 മുതല്‍ 5 വരെ കളക്ടറേറ്റിലെ ഒന്നാം നിലയിലെ തൂലിക കോണ്‍ഫറന്‍സ് ഹാളില്‍ ആയിരിക്കും ക്ലിനിക് പ്രവര്‍ത്തിക്കുന്നത്. ഒരു അഭിഭാഷകന്റെയും ഒരു പാരാ ലീഗല്‍ വോളന്റീയറിന്റെയും സേവനം ക്ലിനിക്കില്‍ ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ നിയമ സേവന അതോറിറ്റി, എ. ഡി. ആര്‍ സെന്റര്‍, മലങ്കര ക്വാര്‍ട്ടേഴ്‌സ് സദീപം, മുട്ടമ്പലം പി. ഓ, കോട്ടയം – 686004 എന്ന വിലാസത്തില്‍ ബന്ധപ്പെടാം. ഫോണ്‍:- 0481-2572422, 0481-2572423. ഇമെയില്‍: kottayamdisa@gmail.com, kottayamdisa1@gmail.com.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by