തിരുവനന്തപുരം: കഴിഞ്ഞ 24ന് തമ്പാനൂര്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ ബോംബു വച്ചിട്ടുണ്ടെന്ന് വ്യാജ സന്ദേശം അയച്ചയാള്‍ പിടിയില്‍. റാന്നി സ്വദേശി ഹരിലാലാണ് പിടിയിലായത്. സ്വന്തം നമ്പറില്‍ നിന്നാണ് ഇയാള്‍ ഫോണ്‍ വിളിച്ചത്. ഇതിനാല്‍ തമ്പാനൂര്‍ പൊലീസിന് അനായാസം ഇയാളെ പിടിക്കാന്‍ കഴിഞ്ഞു. തിരുവനന്തന്തപുരത്തെ മറ്റ് നഗരപ്രദേശങ്ങളില്‍ ബോംബു വച്ചിട്ടുണ്ടെന്ന ഭീഷണി സന്ദേശങ്ങളുമായി ഇയാള്‍ക്ക് ബന്ധമില്ലെന്നാണ് പ്രാഥമിക നിഗമനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: