ന്യൂദല്‍ഹി: നഴ്സുമാരുടെ സ്തുത്യര്‍ഹ സേവനങ്ങള്‍ക്കുള്ള അംഗീകാരമായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം ഏര്‍പ്പെടുത്തിയ ദേശീയ ഫ്ളോറന്‍സ് നൈറ്റിംഗേല്‍ പുരസ്കാരങ്ങള്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു സമ്മാനിച്ചു.
മിലിറ്ററി നഴ്സിങ് സര്‍വീസ് അഡീ. ഡയറക്ടര്‍ ജനറലും മാള സ്വദേശിയുമായ മേജര്‍ ജനറല്‍ പി.ഡി. ഷീന ഉള്‍പ്പെടെ 15 പേര് പുരസ്കാരങ്ങള്‍ ഏറ്റുവാങ്ങി. രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ കേന്ദ്ര ആരോഗ്യ മന്ത്രി ജെ.പി. നഡ്ഡ, സഹമന്ത്രിമാരായ പ്രതാപ് റാവു ജാദവ്, അനുപ്രിയ പട്ടേല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: