Kerala

കപ്പല്‍ മുങ്ങിയ സംഭവം: ഷിപ്പിംഗ് കമ്പനിയുമായി ചര്‍ച്ചയ്‌ക്ക് സമിതികള്‍

ഷിപ്പിംഗ് കമ്പനിയുമായി ചര്‍ച്ചയ്ക്ക് ധനകാര്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ഏഴംഗ സമിതിയെ നിയോഗിച്ചുണ്ട്

Published by

തിരുവനന്തപുരം :അറബിക്കടലില്‍ കപ്പല്‍ മുങ്ങിയ സംഭവത്തില്‍ വിവിധ സമിതികളെ നിയോഗിച്ച് സര്‍ക്കാര്‍. പരിസ്ഥിതി വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി, ധനവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി, ശാസ്ത്ര സാങ്കേതിക വകുപ്പ് സെക്രട്ടറി എന്നിവരുടെ അധ്യക്ഷതയിലുളള സമിതികളാണ് രൂപീകരിച്ചത്.

ഷിപ്പിംഗ് കമ്പനിയുമായി ചര്‍ച്ചയ്‌ക്ക് ധനകാര്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ഏഴംഗ സമിതിയെ നിയോഗിച്ചുണ്ട്.പ്രത്യാഘാതം പഠിക്കാന്‍ പരിസ്ഥിതി വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറിയെ പ്രിന്‍സിപ്പല്‍ ഇംപാക്ട് ഓഫീസറായി നിയമിച്ചു.

മലിനീകരണ നിയന്ത്രണം ലക്ഷ്യമിട്ട് സംസ്ഥാന-ജില്ലാതല സമിതികള്‍ക്കും രൂപം നല്‍കി. ശാസ്ത്ര സാങ്കേതിക വകുപ്പ് സെക്രട്ടറിയെ പരിസ്ഥിതി വകുപ്പില്‍ പ്രിന്‍സിപ്പല്‍ അഡൈ്വസറാക്കി.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by