ഗാസ : ഹമാസ് നേതാവും, കൊല്ലപ്പെട്ട യഹ്‌യ സിൻവാറിന്റെ ഇളയ സഹോദരനുമായ മുഹമ്മദ് സിൻവാറിനെ സൈന്യം വധിച്ചതായി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു . യുദ്ധത്തിന്റെ തുടക്കത്തിൽ ഇസ്രായേൽ സൈന്യം കൊലപ്പെടുത്തിയ യഹ്‌യയുടെ മരണശേഷം മുഹമ്മദ് സിൻവാർ ഹമാസിന്റെ മുൻനിരയിലേയ്‌ക്ക് അതിവേഗം ഉയർന്നുവന്നു.
ഇസ്രായേലിന്റെ ഹിറ്റ് ലിസ്റ്റിൽ ഉൾപ്പെട്ടയാളാണ് മുഹമ്മദ് . തെക്കൻ ഗാസയിലെ ഹമാസിന്റെ സൈനിക നടപടികളിൽ നിർണായക പങ്ക് വഹിച്ചിരുന്നു മുഹമ്മദ് സിൻവാർ.ഖാന്‍ യുനിസിലെ ടണലില്‍ നിന്ന് സിന്‍വാറിന്റെ മൃതദേഹം ഇസ്രയേല്‍ സൈന്യം കണ്ടെത്തിയെന്ന് സൗദി ചാനലായ അല്‍ ഹദയത് മെയ് 18 ന് റിപ്പോര്‍ട്ട് ചെയ്തിരുന്നു.
സിന്‍വാറിന് പുറമെ ഇദ്ദേഹത്തിന്റെ പിന്‍ഗാമിയായി കണക്കാക്കപ്പെടുന്ന റഫ ബ്രിഗേഡ് മേധാവി മുഹമ്മദ് ഷബാന ഉള്‍പ്പെടെ ഒരു ഡസനോളം സഹായികളും കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് ഇസ്രയേല്‍ പ്രധാനമന്ത്രി നല്‍കുന്ന വിശദീകരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: