പാരിസ്: ഇറാന്‍-ഫ്രാന്‍സ് ബന്ധത്തിലെ വിള്ളല്‍ വര്‍ദ്ധിപ്പിച്ച് കാന്‍സ് ചലച്ചിത്രമേളയിലെ പാം ഡി ഓര്‍ പുരസ്‌കാരം. പുരസ്‌കാരം ഇറാനിയന്‍ സംവിധായകന്‍ ജാഫര്‍ പഹാനിക്ക് നല്കിയതിന് പിന്നാലെ ഫ്രഞ്ച് വിദേശകാര്യ മന്ത്രി എക്‌സില്‍ കുറിച്ച വാക്കുകളാണ് ഇറാനെ ചൊടിപ്പിച്ചത്. ഇതില്‍ ഫ്രഞ്ച് സ്ഥാനപതിയെ വിളിച്ചുവരുത്തി ഇറാന്‍ പ്രതിഷേധമറിയിച്ചു.
സര്‍ക്കാരിനെതിരായി ചലച്ചിത്രങ്ങളെടുക്കുന്നെന്ന് ആരോപിച്ച് ഇറാന്‍ വിലക്കേര്‍പ്പെടുത്തിയ സംവിധായകനാണ് ജാഫര്‍ പഹാനി. ഭരണകൂട അടിച്ചമര്‍ത്തലുകളോടുള്ള ചെറുത്തുനില്‍പ്പിന്റെ പ്രതീകമാണ് പനാഹിയുടെ വിജയമെന്നാണ് ഫ്രഞ്ച് വിദേശകാര്യമന്ത്രി ജീന്‍ നോയല്‍ ബരോ എക്‌സില്‍ കുറിച്ചത്. ഇതിനെ ഇറാന്‍ അപലപിച്ചു. ഇസ്ലാമിക് റിപ്പബ്ലിക്കിനെതിരായ അജണ്ട മുന്നോട്ട് കൊണ്ടുപോകുന്നതിന് കാന്‍സ് ചലച്ചിത്രമേളയെ ദുരുപയോഗം ചെയ്തുവെന്ന് ഇറാന്‍ അറിയിച്ചു.
അതേസമയം, പാം ഡി ഓര്‍ പുരസ്‌കാരവുമായി ജാഫര്‍ പനാഹി തിങ്കളാഴ്ച ഇറാനിലെത്തി. ഭരണകൂട എതിര്‍പ്പ് മറികടന്ന് ടെഹ്റാനിലെ അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ വന്‍സ്വീകരണമാണ് പനാഹിക്ക് ആരാധകരൊരുക്കിയത്. പഹാനിയുടെ പുരസ്‌കാരനേട്ടത്തില്‍ ഇറാന്‍ സര്‍ക്കാര്‍ പ്രതികരിച്ചിരുന്നില്ല. 1997ല്‍ അബ്ബാസ് കിയരോസ്തമിക്കുശേഷം പാം ഡി ഓര്‍ നേടുന്ന ഇറാനിയന്‍ സംവിധാകനാണ് പഹാനി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: