കൊച്ചി: നടൻ ഉണ്ണി മുകുന്ദൻ ആക്രമിച്ചു എന്ന് മാനേജർ വിപിൻ പറഞ്ഞതിന് തെളിവില്ലെന്ന് പോലീസ്. ഫ്‌ളാറ്റിലെ സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ആക്രമിച്ചതിന് തെളിവുകൾ കണ്ടെത്താനായില്ല. ഇൻഫോപാർക്ക് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കണ്ടെത്തൽ. പരാതിയിൽ പറയുന്ന പല കാര്യങ്ങളും ശരിയല്ലെന്നും പോലീസ് പറയുന്നു.
കാക്കനാട് ഡി.എൽ.എഫ് ഫ്‌ളാറ്റിലെ പാർക്കിങ്ങിൽ വച്ച് ഇരുവരും കാണുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചു. ഉണ്ണി മുകുന്ദൻ മാനേജർ വിപിൻകുമാറുമായി സംസാരിക്കുന്ന ദൃശ്യങ്ങൾ പോലീസിന് ലഭിച്ചു. ഇരുവരും തമ്മിൽ തർക്കിക്കുന്നത് ദൃശ്യങ്ങളിൽ കാണാം. എന്നാൽ കൈയ്യേറ്റം ചെയ്യുന്നതായി സിസിടിവിയിൽ ഇല്ല.
മാനേജർ വിപിൻ കുമാർ പരാതി നൽകിയതിന് പിന്നാലെ ഉണ്ണി മുകുന്ദനെതിരെ പോലീസ് കേസെടുത്തിരുന്നു.. വിപിൻ കുമാറിന്റെ വിശദമായ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് പോലീസ് കേസെടുത്തത്. താന്‍ താമസിക്കുന്ന ഫ്ലാറ്റില്‍ നിന്നും പാര്‍ക്കിംഗ് ഏരിയയിലേക്ക് വിളിച്ചുവരുത്തിയാണ് മര്‍ദ്ദിച്ചത് എന്നാണ് വിപിന്‍ പറയുന്നത്. അതേസമയം കേസില്‍ മുന്‍കൂര്‍ ജാമ്യംതേടി നടന്‍ ഉണ്ണി മുകുന്ദന്‍ എറണാകുളം ജില്ലാ കോടതിയില്‍ ഹര്‍ജി നല്‍കി. ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമായുള്ള വ്യാജ പരാതിയെന്ന് ഉണ്ണി മുകുന്ദന്‍ പറഞ്ഞു.
ജോലിയില്‍നിന്ന് പിരിച്ചുവിട്ടതിന്റെ പ്രതികാരമാണ് പരാതിയെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: