ന്യൂദൽഹി: പത്മപുരസ്കാരങ്ങൾ ഏറ്റുവാങ്ങി നടിയും നർത്തകിയുമായ ശോഭനയും ഫുട്‌ബോൾതാരം ഐ.എം. വിജയനും. രാഷ്‌ട്രപതി ഭവനിൽ വച്ച് നടന്ന ചടങ്ങിൽ രാഷ്‌ട്രപതി ദ്രൗപതി മുർമു നടി ശോഭനയുക്ക് പത്മഭൂഷൺ സമ്മാനിച്ചു. കലാരംഗത്തെ സംഭാവനകൾക്കാണ് ശോഭനയ്‌ക്ക് പത്മ പുരസ്കാരം സമ്മാനിച്ചത്.
ഇന്ത്യൻ ഫുട്ബോളിന് നൽകിയ ശ്രദ്ധേയമായ സംഭാവനകൾക്ക്, ഇതിഹാസ ഇന്ത്യൻ ഫുട്ബോൾ താരം ഐ.എം. വിജയന് ഇന്ത്യയിലെ നാലാമത്തെ ഉയർന്ന സിവിലിയൻ ബഹുമതിയായ പത്മശ്രീ പുരസ്കാരം സമ്മാനിച്ചു. രാജ്യത്തെ ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും മികച്ച കളിക്കാരിൽ ഒരാളായി വിജയന്റെ സംഭാവനയെ ഈ ബഹുമതിയിലൂടെ രാജ്യം ആദരിക്കുകയായിരുന്നു.
പുതുച്ചേരിയിൽനിന്നുള്ള സംഗീതജ്ഞൻ ഡോ. പി. ദക്ഷിണാമൂർത്തിയടക്കമുള്ളവർക്കാണ് രണ്ടാംഘട്ടത്തിൽ പുരസ്കാരംനൽകിയത്. ഉപരാഷ്‌ട്രപതി ജഗ്‍ദീപ് ധൻകർ, പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തരമന്ത്രി അമിത്ഷാ, വിദേശകാര്യമന്ത്രി എസ്. ജയ്‌ശങ്കർ, പാർലമെന്ററികാര്യമന്ത്രി കിരൺ റിജിജു, വനംമന്ത്രി ഭൂപേഷ് യാദവ് തുടങ്ങിയവർ പങ്കെടുത്തു.
ആദ്യഘട്ടത്തിൽ ഇന്ത്യൻ ഹോക്കി ഇതിഹാസവും മലയാളിയുമായ ശ്രേജേഷിന് പത്മഭൂഷൺ പുരസ്കാരം സമ്മാനിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: