ബാകു : ഇന്ത്യ ആരംഭിച്ച ഓപ്പറേഷൻ സിന്ദൂരിനുശേഷം പാകിസ്ഥാൻ പൂർണ്ണമായും പരാജയപ്പെട്ടതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഇന്ത്യയുടെ തിരിച്ചടിയിൽ തകർന്ന അയൽ രാജ്യത്തിന്റെ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് ഇപ്പോൾ ലോകമെമ്പാടും ചുറ്റിനടന്ന് യാചിക്കുന്നതാണ് കാണാൻ കഴിയുക.
തുർക്കി, ഇറാൻ എന്നിവയ്‌ക്ക് ശേഷം, ഷഹബാസ് ഷെരീഫ് ഇപ്പോൾ അസർബൈജാനിൽ എത്തി. പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് ഇവിടെ പ്രസിഡന്റ് ഇൽഹാം അലിയേവുമായി ഒരു ഉഭയകക്ഷി കൂടിക്കാഴ്ചയും നടത്തും. ഇന്ത്യയുമായുള്ള വർദ്ധിച്ചുവരുന്ന സംഘർഷത്തിനിടയിൽ അസർബൈജാൻ പാകിസ്ഥാനെ പിന്തുണച്ചു. ഇത് മാത്രമല്ല പാകിസ്ഥാനും അസർബൈജാനും ഒപ്പം തുർക്കി പങ്കെടുക്കുന്ന മൂന്ന് രാജ്യങ്ങളുടെ ഒരു യോഗവും അസർബൈജാനിൽ നടക്കും. പാകിസ്ഥാന്റെ ഭാഗത്ത് നിന്ന് ഷഹബാസ് ഷെരീഫ് അതിൽ പങ്കെടുക്കും.
ഇത്തരമൊരു സാഹചര്യത്തിൽ പാകിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് അസർബൈജാൻ, ഇറാൻ, തുർക്കി എന്നിവയുമായി സഖ്യം രൂപീകരിക്കാൻ ശ്രമിക്കുകയാണ്. അതേസമയം, തുർക്കി പ്രസിഡന്റ് റജബ് തയ്യിപ് എർദോഗൻ മുസ്ലീം രാജ്യങ്ങളുടെ നേതാവാകാനും ശ്രമിക്കുകയാണെന്നു വേണം പറയുവാൻ.
അതേ സമയം ഓപ്പറേഷൻ സിന്ദൂരിനുശേഷം പാകിസ്ഥാൻ ഇപ്പോൾ കശ്മീരിലെ തീവ്രവാദം, ഇന്ത്യയുമായുള്ള വ്യാപാരം തുടങ്ങിയ എല്ലാ പ്രശ്നങ്ങളും പരിഹരിക്കാൻ ആഗ്രഹിക്കുന്നുണ്ട്. പാകിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് തന്നെ ഇറാൻ സന്ദർശന വേളയിൽ ഇക്കാര്യം പറഞ്ഞിരുന്നു. ഷഹബാസ് ഷെരീഫ് ഇറാന് മുമ്പ് തുർക്കിയിലെത്തിയിരുന്നു.
അതേ സമയം പാകിസ്ഥാൻ എന്തെങ്കിലും പറയുന്നുണ്ടെങ്കിൽ പോലും പിഒകെ യുടെ തിരിച്ചുവരവ്, ഭീകരത എന്നീ വിഷയങ്ങളിൽ മാത്രമേ പാകിസ്ഥാനുമായി സംസാരിക്കൂ എന്ന നിലപാട് ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: