തിരുവനന്തപുരം:വെഞ്ഞാറമൂട് കൂട്ടക്കൊലപാതക കേസ് പ്രതി അഫാനെതിരെ രണ്ടാമത്തെ കുറ്റപത്രം സമര്‍പ്പിച്ചു. പിതാവിന്റെ സഹോദരനെയും ഭാര്യയെയും കൊലപ്പെടുത്തിയ കേസിലാണ് അന്വേഷണസംഘം കുറ്റപത്രം സമര്‍പ്പിച്ചത്.
നെടുമങ്ങാട് മജിസ്‌ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. കൊലപാതകം, അതിക്രമിച്ചുകയറല്‍, തെളിവുനശിപ്പിക്കല്‍ എന്നിവയാണ് അഫാനെതിരെ ചുമത്തിയിരിക്കുന്ന കുറ്റങ്ങള്‍.ബന്ധുക്കളോട് പണം ആവശ്യപ്പെട്ടിട്ടും നല്‍കാത്തതിലെ വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് കുറ്റപത്രത്തില്‍ പറയുന്നു.
കുറ്റപത്രത്തില്‍ 600 പേജുണ്ട്.360 സാക്ഷികളാണുള്ളത്.അതേസമയം ജീവനൊടുക്കാന്‍ ശ്രമിച്ച പ്രതി അഫാന്‍ നിലവില്‍ അതീവ ഗുരുതരാവസ്ഥയില്‍ വെന്റിലറ്ററില്‍ ചികിത്സയിലാണ്. കഴിഞ്ഞ ഞായറാഴ്ചയാണ് ആത്മഹത്യാശ്രമം നടത്തിയത്. പൂജപ്പുര ജയിലിലെ ശുചിമുറിയിലാണ് ആത്മഹത്യാശ്രമം നടത്തിയത്. തുടര്‍ന്ന് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. കഴിഞ്ഞ ഫെബ്രുവരി 24-നാണ് പിതൃമാതാവ് സല്‍മാ ബീവി, പിതൃസഹോദരന്‍ ലത്തീഫ്, ഭാര്യ ഷാഹിദ, സഹോദരന്‍ അഹ്‌സാന്‍, പെണ്‍സുഹൃത്ത് ഫര്‍സാന എന്നിവരെ അഫാന്‍ കൊലപ്പെടുത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: