മുംബൈ: പഹല്‍ഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി ഇന്ത്യ നടത്തിയ ഓപ്പറേഷന്‍ സിന്ദൂര്‍ പരാജയമാണെന്ന് ഉദ്ധവ് ശിവസേന നേതാവ് സഞ്ജയ് റാവത്തിന്റെ മറുപടിക്ക് ട്രോളുകളുമായി സോഷ്യല്‍ മീഡിയ. കുറച്ചെങ്കിലും ഉളുപ്പുണ്ടോ എന്നതുള്‍പ്പെടെ നിരവധി കമന്‍റുകളാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്.
ഓപ്പറേഷന്‍ സിന്ദൂറിന്റെ പരാജയകാരണം പാര്‍ലമെന്‍റില്‍ ചര്‍ച്ച ചെയ്യണം. ഈ ഭീകരാക്രമണത്തിന് ഉത്തരവാദി അമിത് ഷാ ആണെന്നും ആഭ്യന്തരമന്ത്രിയെന്ന നിലയില്‍ പരാജയപ്പെട്ട അമിത് ഷാ രാജിവെയ്‌ക്കണമെന്നും സഞ്ജയ് റാവത്ത് പറഞ്ഞു.
ശിവസേന സ്ഥാപകന്‍ ബാല്‍ താക്കറെ ജീവിച്ചിരുന്നെങ്കില്‍ ഓപ്പറേഷന്‍ സിന്ദൂറിന്റെ പേരില്‍ മോദിയെ കെട്ടിപ്പിടിച്ചേനെ എന്ന പ്രസ്താവന നേരത്തെ നടത്തുകയും ചെയ്തിരുന്ന സഞ്ജയ് റാവത്ത് പൊടുന്ന യുടേണ്‍ അടിച്ചതിന്റെ കാരണമറിയാതെ പകച്ചിരിക്കുകയാണ് ഉദ്ധവ് പക്ഷം നേതാക്കള്‍.
2022ല്‍ 105 സീറ്റുകള്‍ നേടി ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറിയ ബിജെപിയെ ഒറ്റി, ശരദ് പവാറുമായും കോണ്‍ഗ്രസുമായും സഖ്യമുണ്ടാക്കി ഉദ്ധവ് താക്കറെയെ മുഖ്യമന്ത്രിയും മകനെ മന്ത്രിയും ആക്കിയ നീക്കത്തിന് പിന്നില്‍ ചുക്കാന്‍ പിടിച്ച നേതാവ് കൂടിയാണ് സഞ്ജയ് റാവത്ത്. ഉദ്ധവ് താക്കറെയെയും ഉദ്ധവ് ശിവസേനയെയും കോണ്‍ഗ്രസിന്റെയും എന്‍സിപിയുടെയും തൊഴുത്തില്‍ കൊണ്ടുപോയി കെട്ടിയ നേതാവാണ് സഞ്ജയ് റാവത്ത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: