ഇസ്ലാമാബാദ് ; പാകിസ്ഥാനിലെ പാവ സർക്കാരുമായുള്ള ചർച്ചകൾ പ്രയോജനകരമല്ലെന്നും അതിനാൽ പാകിസ്ഥാൻ സൈന്യവുമായി ചർച്ച നടത്താൻ ആഗ്രഹിക്കുന്നുണ്ടെന്നും പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ . 2023 ഓഗസ്റ്റ് മുതൽ ജയിലിലാണ് ഇമ്രാൻ . പാവയായ പാകിസ്ഥാൻ സർക്കാരുമായുള്ള ചർച്ച ഉപയോഗശൂന്യമാണെന്ന് ഇമ്രാൻ ഖാൻ സോഷ്യൽ മീഡിയ കുറിപ്പിൽ പറയുന്നു.
അധികാരത്തിലിരിക്കുന്നവരുമായി (സൈനിക സ്ഥാപനവുമായി) മാത്രമേ ചർച്ചകൾ നടക്കൂ എന്നും ദേശീയ താൽപ്പര്യം മുൻനിർത്തി മാത്രമേ ചർച്ചകൾ നടക്കൂ എന്നും ഇമ്രാൻ ഖാൻ പറഞ്ഞു. ‘ എന്റെ ഉദ്ദേശ്യങ്ങൾ ശക്തമായതിനാൽ ഞാൻ ബുദ്ധിമുട്ടുകളെ ഭയപ്പെടുന്നില്ല. എനിക്കും മറ്റ് പി.ടി.ഐ അംഗങ്ങൾക്കുമെതിരെ അടിസ്ഥാനരഹിതമായ രാഷ്‌ട്രീയ കേസുകൾ, നിർബന്ധിത തട്ടിക്കൊണ്ടുപോകലുകൾ, നിർബന്ധിത പത്രസമ്മേളനങ്ങൾ എന്നിവ പാർട്ടിയിൽ നിന്ന് അംഗങ്ങളെ പരസ്യമായി അകറ്റാൻ ലക്ഷ്യമിട്ടുള്ളതാണെന്നും ‘ ഇമ്രാൻ പറഞ്ഞു.
ഇതെല്ലാം തെളിയിക്കുന്നത് പാകിസ്ഥാനിൽ നിയമവാഴ്ച പൂർണ്ണമായും അവസാനിച്ചുവെന്നും ഇപ്പോൾ ഇവിടെ കാടത്ത ഭരണം നിലനിൽക്കുന്നു എന്നുമാണ്. തന്റെ കുട്ടികളോട് സംസാരിക്കാൻ തനിക്ക് അനുവാദമില്ലെന്നും, കുടുംബത്തോടൊപ്പമുള്ള തന്റെ സന്ദർശനങ്ങൾ ദിവസങ്ങളോളം മാറ്റിവച്ചിരിക്കുകയാണെന്നും, തന്റെ സ്വകാര്യ ഡോക്ടർക്ക് പോലും തന്നെ കാണാൻ അനുവാദമില്ലെന്നും ഇമ്രാൻ ഖാൻ പറഞ്ഞു.
അടുത്തിടെ, പാകിസ്ഥാൻ ആർമി ചീഫ് ആസിഫ് മുനീറിനെ ഫീൽഡ് മാർഷലായി നിയമിച്ചതിനെ ഇമ്രാൻ ഖാൻ വിമർശിച്ചിരുന്നു. ഫീൽഡ് മാർഷലിന് പകരം കരസേനാ മേധാവി ജനറൽ അസിം മുനീറിന് രാജാവ് എന്ന പദവി നൽകണമായിരുന്നുവെന്നായിരുന്നു ഇമ്രാൻ ഖാന്റെ പ്രസ്താവന .
പ്രതികരിക്കാൻ ഇവിടെ എഴുതുക: