കൊച്ചി : ഇടപ്പള്ളിയില്‍ 13 വയസുകാരനെ കാണാനില്ല. എളമക്കര സ്വദേശി മുഹമ്മദ് ഷിഫാനെയാണ് കാണാതായത്.
അല്‍ അമീന്‍ സ്‌കൂളില്‍ പരീക്ഷയ്‌ക്ക് പോയ കുട്ടി വീട്ടില്‍ തിരിച്ചെത്താതിരുന്നതോടെ വീട്ടുകാര്‍ എളമക്കര പൊലീസില്‍ പരാതി നല്‍കി. മുഹമ്മദ് ഷിഫാനെക്കുറിച്ച് വിവരം ലഭിക്കുന്നവര്‍ 9633020444 എന്ന നമ്പരില്‍ ബന്ധപ്പെടണമെന്ന് പൊലീസ് അറിയിച്ചു.
നഗരത്തിലെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിക്കുന്നുണ്ട്. രാവിലെ 9.30 നാണ് കുട്ടി പരീക്ഷയെഴുതാനായി എത്തിയത്. പിന്നീട് കുട്ടി ഇടപ്പള്ളി ഭാഗത്ത് കൂടി നടന്നുപോകുന്ന ദൃശ്യങ്ങള്‍ സിസിടിവിയില്‍ ഉണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: