മലപ്പുറം: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിന്റെ സാഹചര്യത്തില്‍ യുഡിഎഫുമായുള്ള വിലപേശലില്‍ ലീഗ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെ നിലപാട് മയപ്പെടുത്തി പിവി അന്‍വര്‍. താന്‍ അസന്തുഷ്ടനല്ല. എന്നും ഹാപ്പിയാണെന്നും ശുഭപ്രതീക്ഷയുണ്ടെന്നും പിവി അന്‍വര്‍ പ്രതികരിച്ചു. അബ്ദുള്‍ വഹാബ് എംപിയുടെ വീട്ടില്‍ നടന്ന ചര്‍ച്ചയ്‌ക്കുശേഷമാണ് പിവി അന്‍വര്‍ ഇങ്ങനെ പറഞ്ഞത്.
അതേസമയം, യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്തിനെതിരെ പറഞ്ഞ കാര്യങ്ങളില്‍ ഉറച്ചുനില്‍ക്കുകയാണെന്നും പിവി അന്‍വര്‍ വ്യക്തമാക്കി.
ഷൗക്കത്തിനെക്കുറിച്ച് വസ്തുകളാണ് പറഞ്ഞത്. യുഡിഎഫിന് പുറത്തുള്ള കക്ഷി എന്ന നിലയിലാണ് ഷൗക്കത്തിനെക്കുറിച്ച് കാര്യങ്ങള്‍ പറഞ്ഞത്. തൃണമൂല്‍ കോണ്‍ഗ്രസ് യുഡിഎഫിന് അകത്തായാല്‍ മുന്നണിയുടെ നിലപാടാകും പറയുക. ലീഗ് മധ്യസ്ഥതയില്‍ എന്നും പ്രതീക്ഷയുണ്ട്. ലീഗിന്റെ നീക്കങ്ങള്‍ എന്നും വിജയം കണ്ടിട്ടുണ്ടെന്ന് പറഞ്ഞ അന്‍വര്‍ അന്തിമ തീരുമാനം 29ന് ഉണ്ടാകുമെന്നും വ്യക്തമാക്കി.
അന്‍വറിന്റെ വിലപേശലിന് കോണ്‍ഗ്രസ് വഴങ്ങാത്ത സാഹചര്യത്തിലാണ് പിവി അന്‍വര്‍ അബ്ദുല്‍ വഹാബ് എംപിയുടെ വീട്ടിലെത്തി ചര്‍ച്ച നടത്തിയത്. മുതിര്‍ന്ന നേതാക്കളുമായി തിരക്കിട്ട കൂടിക്കാഴ്ചകള്‍ നടത്തുകയാണ് അന്‍വര്‍. ചര്‍ച്ച ഇനിയും തുടരും. ബസില്‍ എന്തായാലും യാത്ര തുടരും. അത് സീറ്റില്‍ ഇരുന്നോ ചവിട്ടു പടിയിലിരുന്നോ എന്നത് പ്രശ്‌നമല്ല. ബസിലുണ്ടാകുമെന്നും അന്‍വര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: