കൊച്ചി: മുങ്ങിപ്പോയ കപ്പലിലിലെ ചരക്ക് അടക്കം ലൈബീരിയന്‍ കമ്പനിക്ക് ഉണ്ടായതായി കണക്കാക്കപ്പെടുന്ന ആയിരം കോടിയില്‍ പരം രൂപയുടെ നഷ്ടം നമ്മളെ ബാധിക്കുന്നതല്ലെങ്കിലും ഇതിനെല്ലാം പുറമെ കേരളത്തിന്‌റെ പരിസ്ഥിതിക്കും മത്സ്യ സമ്പത്തിനും ഇതുണ്ടാക്കുന്ന പ്രത്യാഘാതങ്ങള്‍ വിവരണാതീതമാണെന്ന് വിലയിരുത്തപ്പെടുന്നു. കണ്ടെയ്‌നറില്‍ നിന്നുള്ള രാസവസ്തുക്കള്‍ സമുദ്ര ആവാസ വ്യവസ്ഥയ്‌ക്കും മനുഷ്യര്‍ക്കും ഒരേ പോലെ ഭീഷണിയാണ്. കാല്‍സ്യം കാര്‍ബേഡിന്‌റെ പ്രതിപ്രവര്‍ത്തനം വഴി കടലിലെ താപനിലയും പി എച്ച് മൂല്യവും ഗണ്യമായി വര്‍ദ്ധിക്കുന്നതാണ് ആവാസവ്യവസ്ഥയെ ബാധിക്കുക. മീനുകള്‍ അടക്കം ജീവജാലങ്ങള്‍ നശിക്കാന്‍ ഇതിടയാക്കാം. ഈ സാഹചര്യത്തെ ആശങ്കയോടെയാണ് സമുദ്ര ശാസ്ത്രജ്ഞര്‍ നിരീക്ഷിക്കുന്നത്. നാവികസേന, കോസ്റ്റ് ഗാര്‍ഡ്, കസ്റ്റംസ് തുടങ്ങിയ വിവിധ വിഭാഗങ്ങള്‍ക്ക് രണ്ടുദിവസമായി ഉണ്ടായ ചെലവും അധ്വാനവും കുറച്ചൊന്നുമല്ല. കടലില്‍ നിന്ന് എണ്ണപ്പാട നീക്കുന്ന പ്രയത്‌നം അതീവ ദുഷ്‌കരമായി തുടരുകയുമാണ്. ഇതിനെല്ലാം കപ്പല്‍ കമ്പനിയില്‍ നിന്ന് നഷ്ടപരിഹാരം നേടിയെടുക്കുന്നതിനുള്ള നിയമനടപടികളും തുടങ്ങേണ്ടതുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: