കൊച്ചി: പി എം കിസാന്‍ പദ്ധതിയുടെ പേരിലും സൈബര്‍ തട്ടിപ്പ് നടത്തുന്നതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും കരുതല്‍ വേണമെന്നും പൊലീസ് മുന്നറിയിപ്പ്. ഇടുക്കി, വയനാട്, തിരുവനന്തപുരം ജില്ലകളിലെ ചില കര്‍ഷകരുടെ പണം നഷ്ടപ്പെട്ടതായും ചിലരെ രക്ഷപ്പെടുത്താന്‍ കഴിഞ്ഞതായും സൈബര്‍ പൊലീസ് അറിയിച്ചു. വാട്‌സ്ആപ്പിലൂടെ പിഎം കിസാന്‍ യോജനയെ കുറിച്ചുള്ള സന്ദേശത്തിനൊപ്പം എംപികെ ഫയലും അയച്ചു നല്‍കിയാണ് തട്ടിപ്പു നടത്തുന്നത്. നിര്‍ദേശപ്രകാരം ഇത് ഇന്‍സ്റ്റാള്‍ ചെയ്യുന്നതോടെ എസ്എംഎസ് നോക്കാനുള്ള അനുമതി ആവശ്യപ്പെടും. അനുമതി നല്‍കിയാല്‍ എംസിഎംഎസ് നിരീക്ഷിക്കാനും ഒടിപി ഉപയോഗിക്കാനും തട്ടിപ്പ് സംഘത്തിന് കഴിയും. ഇതേത്തുടര്‍ന്നാണ് അക്കൗണ്ടിലുള്ള പണവും പിന്‍വലിക്കപ്പെടുന്നത്. കൃഷിഭവനില്‍ നിന്നുള്ള നിര്‍ദേശാനുസരണമല്ലാതെ ലഭിക്കുന്ന ഫയലുകള്‍ ഡൗണ്‍ലോഡ് ചെയ്യുകയോ ലിങ്കില്‍ ക്ലിക്ക് ചെയ്യുകയോ അരുതെന്നാണ് സൈബര്‍ പോലീസിന്‌റെ മുന്നറിയിപ്പ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: