കോട്ടയം: നാലുദിവസം മുന്‍പ് ആരംഭിച്ച കാലവര്‍ഷത്തില്‍ സംസ്ഥാനത്ത് 108.68 കോടിയുടെ കൃഷിനാശം സംഭവിച്ചുവെന്ന് സംസ്ഥാന സര്‍ക്കാര്‍. അര്‍ഹരായവര്‍ക്ക് ഉടന്‍ നഷ്ടപരിഹാരം നല്‍കുമെന്നുമാണ് അവകാശവാദം. എന്നാല്‍ നാലുവര്‍ഷം മുന്‍പുള്ള കുടിശിക ഇനത്തില്‍ ഇനിയും 57 കോടി രൂപ നല്‍കാതെ വൈകിപ്പിക്കുകയാണ് സര്‍ക്കാര്‍. 2021 ഒക്ടോബര്‍വരെയുള്ള നഷ്ടപരിഹാരം മാത്രമാണ് കര്‍ഷകര്‍ക്ക് നല്‍കിയിട്ടുള്ളത്. ഇത് എത്രയും വേഗം ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ധനവകുപ്പിന് കത്തയച്ചിട്ടുണ്ടെന്നാണ് കൃഷിവകുപ്പിന്റെ ഭാഷ്യം.
ഇത്തവണ ഇതുവരെ 4453.71 ഹെക്ടര്‍ പ്രദേശത്തെകൃഷിയാണ് നശിച്ചത്. 25729 കര്‍ഷകര്‍ക്ക് നാശം നേരിട്ടുവെന്നാണ് കണക്ക്. മലപ്പുറത്താണ് ഏറ്റവും കൂടുതല്‍ നാശം. ഇടുക്കിയിലാണ്കുറവ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: