റിയാദ് : 73 വര്‍ഷത്തെ ചരിത്രം തിരുത്തിക്കുറിച്ച് മദ്യത്തിനേര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിക്കുന്നുവെന്ന വാര്‍ത്തകള്‍ തള്ളി സൗദി അറേബ്യ. ലോകകപ്പ് മുന്‍നിര്‍ത്തി 2026 മുതല്‍ മദ്യ വില്‍പന അനുവദിക്കുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ അത്തരമൊരു തീരുമാനമില്ലെന്നും ഇസ്ലാമിക നിയമ പ്രകാരം തന്നെ മുന്നോട്ട് പോകുമെന്നും റോയിട്ടേഴ്സിന് അനുവദിച്ച അഭിമുഖത്തില്‍ സൗദി വക്താവ് വെളിപ്പെടുത്തി.
നിയന്ത്രിതമായ അളവില്‍ 2026 മുതല്‍ മദ്യ വില്‍പന അനുവദിക്കാന്‍ സൗദി ഒരുങ്ങുന്നതായിട്ടായിരുന്നു ഉറവിടം വ്യക്തമാക്കാത്ത റിപ്പോര്‍ട്ടുകള്‍ അവകാശപ്പെട്ടിരുന്നത്. എക്സ്പോ 2030, 2034 ലെ ഫിഫ ലോകകപ്പ് എന്നിവ മുന്‍നിര്‍ത്തിയാണ് തീരുമാനമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കിയിരുന്നു.
ആഡംബര ഹോട്ടലുകള്‍, റിസോട്ടുകള്‍, വിനോദസഞ്ചാരികള്‍ക്കായി തയ്യാറാക്കിയ സ്ഥലങ്ങള്‍ പ്രത്യേകിച്ച് നിയോം, സിന്ദാല ദ്വീപ്, റെഡ് സീ പ്രൊജക്ട് എന്നിങ്ങനെ തിരഞ്െഞടുക്കപ്പെട്ട 600 സ്ഥലങ്ങളിലായാകും നിയന്ത്രിത മദ്യ വില്‍പനയെന്നും സൂചനകളുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: