ഗയാന: ഇന്ത്യ യുദ്ധം ആഗ്രഹിക്കുന്നില്ലെങ്കിലും പാകിസ്ഥാന്‌റെ ഏത് പ്രകോപനത്തിനും ശക്തമായി തിരിച്ചടിക്കുമെന്ന് കോണ്‍ഗ്രസ് എംപി ശശി തരൂര്‍ മുന്നറിയിപ്പ് നല്‍കി. ഗയാനയില്‍ നടന്ന നയതന്ത്ര ഫോറത്തില്‍ സംസാരിക്കുകയായിരുന്നു അദ്‌ദേഹം. ഇന്ത്യ സമാധാനത്തില്‍ വിശ്വസിക്കുന്നു. പാകിസ്ഥാനിലെ ഭീകര ക്യാമ്പുകള്‍ക്കെതിരായ ആക്രമണങ്ങള്‍ പ്രതികാര നടപടി മാത്രമാണെന്നും തരൂര്‍ വ്യക്തമാക്കി. ‘ഇന്ത്യ സ്വീകരിച്ച ഓരോ നടപടിയും പാകിസ്ഥാനോടുള്ള പ്രതികരണം മാത്രമായിരുന്നു. നീണ്ടുനില്‍ക്കുന്ന യുദ്ധത്തിന്റെ ആദ്യ ആക്രമണമായിരുന്നു അതെന്ന് പറയാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. യുദ്ധം ഒഴിവാക്കാനും ആശങ്ക പ്രകടിപ്പിച്ചും മറ്റു രാജ്യങ്ങള്‍ ഞങ്ങളെ വിളിച്ചപ്പോള്‍, യുദ്ധത്തില്‍ ഞങ്ങള്‍ക്ക് താല്‍പ്പര്യമില്ല എന്ന സന്ദേശം തന്നെയാണ് അറിയിച്ചത്’ അദ്ദേഹം പറഞ്ഞു.
ഇന്ത്യയുടെ സൈനിക നടപടികള്‍ ആക്രമണത്തിലല്ല, മറിച്ച് പ്രതിരോധത്തിലാണെന്ന് അദ്ദേഹം തുടര്‍ന്നു പറഞ്ഞു, പാകിസ്ഥാന്‍ ശത്രുത അവസാനിപ്പിക്കുന്നത് കൂടുതല്‍ പ്രതികാര നടപടികള്‍ ഒഴിവാക്കുമെന്ന് അദ്ദേഹം ആവര്‍ത്തിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: