ദുബൈ: കേരളത്തിലേക്ക് പതിനായിരം കോടി വിദേശ നിക്ഷേപമെത്തിക്കാനുള്ള ലക്ഷ്യത്തിന്റെ ആദ്യഘട്ടത്തിന് തുടക്കമിട്ട് ടാൽറോപ് ദുബൈയിൽ സംഘടിപ്പിച്ച ഇന്റർനാഷണൽ സ്റ്റാർട്ടപ്പ് കോൺക്ലേവ് സമാപിച്ചു.
ഫ്യൂച്ചർ ഓഫ് ലേണിംഗ്: ഇന്നവേഷൻ, ടെക്നോളജി, എന്റർപ്രണർഷിപ്പ് എന്ന പ്രമേയത്തിൽ ഖലീജ് ടൈംസുമായി ചേർന്ന് ദുബൈ ഇന്റർകോൺടിനെന്റൽ ഫെസ്റ്റിവൽ സിറ്റിയിൽ സംഘടിപ്പിച്ച കോൺക്ലേവിൽ വിവിധ രാജ്യങ്ങളിൽ നിന്നും ആഗോള നിക്ഷേപകരും വൻകിട സ്റ്റാർട്ടപ്പ് ഫൗണ്ടേഴ്സും ടെക്നോളജി, അക്കാദമിക് വിദഗ്ധരുമുൾപ്പടെ 700 പ്രതിനിധികൾ പങ്കാളികളായി.
ടാൽറോപ് കേരളത്തിൽ വികസിപ്പിച്ചു കൊണ്ടിരിക്കുന്ന പ്രൊഡക്ടുകളും സർവ്വീസുകളും ഇന്റർനാഷണൽ എക്സ്പാൻഷനിലൂടെ ഗ്ലോബൽ മാർക്കറ്റിലെത്തിക്കുന്നതിനുള്ള നിർണായക ചുവടുവെപ്പു കൂടിയായി കോൺക്ലേവ് മാറി.
വിവിധ രാജ്യങ്ങളിൽ നിന്നുമുള്ള ഗവൺമെന്റ് പ്രതിനിധികൾ, പോളിസി മേക്കേഴ്സ്, വൻകിട സ്റ്റാർട്ടപ്പുകളുടെ സ്ഥാപകർ, വിദ്യാഭ്യാസ വിചക്ഷണർ, ആഗോള നിക്ഷേപകർ തുടങ്ങിയവരാണ് കോൺക്ലേവിൽ പങ്കാളികളായത്.
ആഗോള തലത്തിൽ സ്കെയിൽ ചെയ്യുകയെന്ന ലക്ഷ്യത്തോടെ 140 വൻകിട സ്റ്റാർട്ടപ്പുകളാണ് ടാൽറോപ് കേരളത്തിൽ നിന്നും വികസിപ്പിച്ചെടുക്കുന്നത്. ഈ സ്റ്റാർട്ടപ്പുകളുടെ പ്രൊഡക്ടുകളും സർവ്വീസുകളും ആഗോള തലത്തിലെത്തിക്കുന്നതിന് തുടക്കമിട്ട പ്രവർത്തനങ്ങളുടെ ഭാഗം കൂടിയായിരുന്നു കോൺക്ലേവ്.
ഗൂഗിളും മൈക്രോസോഫ്റ്റും ആമസോണും ആപ്പിളും ഇന്ന് ആസ്ഥാനമായി തിരഞ്ഞെടുത്ത അമേരിക്കയിലെ സിലിക്കൺ വാലി മോഡൽ ഇക്കോസിസ്റ്റം കേരളത്തിൽ വികസിപ്പിച്ചെടുത്ത് ഗ്ലോബൽ അസറ്റുകൾ നിർമ്മിച്ചെടുക്കുകയാണ് ടാൽറോപ്. ആവശ്യമായ ടെക്നോളജി, ഇൻഫ്രാസ്ട്രക്ചർ, മാൻപവർ എന്നിവ ഉറപ്പുവരുത്തുന്ന ഈ ഒരു ഇക്കോസിസ്റ്റം ഒരുക്കുന്നതിനായി കേരളത്തിലെ മുഴുവൻ തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലുമായി 1064 വില്ലേജ് പാർക്കുകൾ ടാൽറോപ് നിർമ്മിച്ചു വരുന്നു.
ഓരോ നിയോജകമണ്ഡലത്തിലും ഒരു നിയോജകമണ്ഡലത്തിൽ ഒരു കോളേജിനെ തിരഞ്ഞെടുത്ത് 140 ടെക്കീസ് പാർക്കുകളും 140 ഇൻവെന്റർ പാർക്കുകളും നിർമ്മിച്ചു വരുന്നു. മുഴുവൻ ലോക്സഭാമണ്ഡലങ്ങളും കേന്ദ്രീകരിച്ച് നിർമ്മിച്ചു വരുന്ന 20 റീജിയണൽ ഓഫീസുകളിലൂടെയാണ് പ്രവർത്തനങ്ങൾ റീജിയണൽ തലത്തിൽ ഏകോപിപ്പിക്കുന്നത്. മറ്റു 27 സംസ്ഥാനങ്ങളിലേക്കും എട്ടു കേന്ദ്രഭരണപ്രദേശങ്ങളിലേക്കും സമാന്തരമായി ഈ ഒരു ഇക്കോസിസ്റ്റത്തെ വ്യാപിപ്പിച്ച് മറ്റു രാജ്യങ്ങളിൽ ആരംഭിക്കുന്ന ഇന്റർനാഷണൽ ഓഫീസുകളിലൂടെ ഗ്ലോബൽ മാർക്കറ്റ് കണക്ഷൻ ഉറപ്പുവരുത്തുന്നു. ഈ ഒരു ദൗത്യം ടാൽറോപ് ബോർഡ് ഡയരക്ടർമാരായ ജോൺസ് ജോസഫ്, സോബിർ നജുമുദ്ദീൻ, അജീഷ് സതീശൻ, ഡയരക്ടർ ഓഫ് ഇന്റർനാഷണൽ ഓപ്പറേഷൻസ് മിഷാന മുഹമ്മദ് എന്നിവർ വ്യത്യസ്ത പ്രസന്റേഷനുകളിലൂടെ കോൺക്ലേവിൽ അവതരിപ്പിച്ചു.
കോൺക്ലേവിൽ പങ്കാളികളായ വിദേശ യൂനിവേഴ്സിറ്റികളുടെയും കോളേജുകളുടെയും സ്കൂളുകളുടെയും പ്രതിനിധികൾ ടാൽറോപിന്റെ എഡ്യുക്കേഷണൽ ഇക്കോസിസ്റ്റത്തിന്റെ ഭാഗമാവുന്നതിന് സന്നദ്ധത അറിയിച്ചു.
ഇന്റർനാഷണൽ എക്സ്പാൻഷന്റെ ഭാഗമായി യു.എ.ഇ യെ 28 വില്ലേജുകളായി തിരിച്ച് 28 വില്ലേജ് പാർക്കുകളാണ് ടാൽറോപ് യു.എ.ഇ യുടെ എല്ലാ എമിറേറ്റ്സുകളിലുമായി ഒരുക്കുന്നത്.
ദുബൈയിലെ ഇന്ത്യൻ കോൺസൽ ജനറൽ സതീഷ് ശിവൻ, എക്സിക്യുട്ടീവ് ഡയരക്ടർ ഓഫ് ശൈഖ് ജുമാ ബിൻ മക്തൂം യാഖൂബ് അലി, ബിസിനസ് ഗേറ്റ് ഫൗണ്ടർ ലൈല റഹാൽ, അൽ-മതിയ ഗ്രൂപ്പ് ചെയർമാൻ ഡോ. ജുമാ മദാനി, അംബാസഡർ(എക്സട്രാ ഓർഡിനറി) ഒമർ അൽ മർസൂഖി, ഖലീജ് ടൈംസ് ചീഫ് കണ്ടന്റ് ഓഫീസർ ടെഡ് കെംപ്, ബിയു അബ്ദുല്ല ഗ്രൂപ്പ് ചെയർമാൻ ഡോ. ബി യു അബ്ദുല്ല, ബ്യൂമറിക് കോർപ്പറേഷൻ സി.ഇ.ഒ സിദ്ധാർത്ഥ് ബാലചന്ദ്രൻ, ഇന്റർസ്റ്റാർ എഡ്യുക്കേഷൻ സർവീസസ് ചെയർമാൻ ദിനേശ് കൊത്താരി തുടങ്ങി വിവിധ മേഖലകളിലെ നിരവധി പ്രമുഖ വ്യക്തിത്വങ്ങൾ കോൺക്ലേവിൽ സന്നിഹിതരായി.
എഡ്യുക്കേഷൻ, ഇന്നവേഷൻ, ടെക്നോളജി, എന്റർപ്രണർഷിപ്പ് രംഗത്ത് ഇന്ത്യയും യു.എ.ഇ യും തമ്മിലുള്ള സഹവർത്തിത്വത്തിന് വഴിയൊരുക്കുന്ന സുപ്രധാന ചുവടുവെപ്പായി കോൺക്ലേവ് മാറിയെന്നാണ് വിലയിരുത്തൽ.
ക്യാപ്ഷൻ:
ദുബൈ ഇന്റർകോൺടിനെന്റൽ ഫെസ്റ്റിവൽ സിറ്റിയിൽ ടാൽറോപ് ഖലീജ് ടൈംസുമായി ചേർന്ന് സംഘടിപ്പിച്ച ഇന്റർനാഷണൽ സ്റ്റാർട്ടപ്പ് കോൺക്ലേവിൽ നിന്ന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: