Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

യുഡിഎഫില്‍ പ്രതിസന്ധി; അന്‍വര്‍ ഇടഞ്ഞു തന്നെ

ഭൃഗുരാമന്‍ എസ് ജെ by ഭൃഗുരാമന്‍ എസ് ജെ
May 27, 2025, 10:46 am IST
in Kerala

നിലമ്പൂര്‍: നിലമ്പൂരില്‍ ആര്യാടന്‍ ഷൗക്കത്തിനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതിനു പിന്നാലെ മുന്‍ എംഎല്‍എ പി.വി. അന്‍വര്‍ ഇടഞ്ഞത് യുഡിഎഫിനെ പ്രതിസന്ധിയിലാക്കി. വി.എസ്. ജോയിയെ സ്ഥാനാര്‍ത്ഥിയാക്കണമെന്നായിരുന്നു അന്‍വറിന്റെ സമ്മര്‍ദ്ദം. എന്നാല്‍ മണ്ഡലത്തിലെ മുസ്ലിം ന്യൂനപക്ഷ വോട്ടുകളും ജമാഅത്തെ ഇസ്ലാമി, എസ്ഡിപിഐ തുടങ്ങിയ സംഘടനകളുടെ പിന്തുണയും ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ് ഷൗക്കത്തിനെ സ്ഥാനാര്‍ത്ഥിയാക്കിയത്. ആരെയെങ്കിലും എംഎല്‍എ ആക്കാനല്ല തന്റെ നീക്കമെന്ന നിലപാട് അന്‍വര്‍ പ്രഖ്യാപിച്ചതോടെ യുഡിഎഫ് വെട്ടിലായിരിക്കുകയാണ്. അന്‍വറിനെ യുഡിഎഫില്‍ എടുക്കുന്നതില്‍ കടുത്ത എതിര്‍പ്പ് പ്രകടിപ്പിച്ചത് ആര്യാടന്‍ ഷൗക്കത്തായിരുന്നു. ഷൗക്കത്തിന്റെ വീടിന്റെ മുമ്പില്‍ തന്നെ തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഓഫീസ് ഉദ്ഘാടനം ചെയ്താണ് ഷൗക്കത്ത് വിരോധം അന്‍വര്‍ നേരത്തെ പ്രകടിപ്പിച്ചത്. ജോയി ഒതുക്കപ്പെട്ടെന്നും ഷൗക്കത്ത് സിപിഎം സ്വതന്ത്രസ്ഥാനാര്‍ത്ഥിയാവാന്‍ ശ്രമിച്ചുവെന്നും അന്‍വര്‍ ആരോപിച്ചതോടെ കോണ്‍ഗ്രസിനുള്ളിലും സ്ഥാനാര്‍ത്ഥിത്വം പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും. അന്‍വറിന് സ്വന്തം നിലക്ക് പതിനായിരം വോട്ടെങ്കിലും നിലമ്പൂരിലുണ്ടെന്നത് ഇരു മുന്നണികളെയും ആശങ്കയിലാഴ്‌ത്തുന്നതാണ്. കഴിഞ്ഞ തവണ 2700 വോട്ടിന്റെ ഭൂരിപക്ഷം മാത്രമാണ് എല്‍ഡിഎഫിനുണ്ടായിരുന്നത്.

യുഡിഎഫ് നേതൃത്വം മണ്ഡലത്തില്‍ നടത്തിയ സര്‍വെകളില്‍ വി.എസ്. ജോയിക്കായിരുന്നു മുന്‍തൂക്കം. ജോയിക്ക് കോണ്‍ഗ്രസില്‍ ഗോഡ്ഫാദര്‍ ഇല്ലാത്തതാണ് സ്ഥാനാര്‍ത്ഥിത്വം നിഷേധിക്കപ്പെട്ടതിന് പിന്നിലെന്ന അന്‍വറിന്റെ പരാമര്‍ശം കോണ്‍ഗ്രസിനുള്ളിലെ പടലപിണക്കത്തെയും പുറത്തുകൊണ്ടുവരുന്നതാണ്.

വി.എസ്. ജോയിയുടെ പേര് വെട്ടാന്‍ മുസ്ലിം ലീഗ് സമ്മര്‍ദം ചെലുത്തിയതോടെയാണ് ആര്യാടന്‍ ഷൗക്കത്തിന് ടിക്കറ്റ് കിട്ടിയത്. തുടക്കത്തില്‍ ജോയിയോടും ഷൗക്കത്തിനോടും പ്രത്യേക മമത ഇല്ലെന്ന് പറഞ്ഞിരുന്ന മുസ്ലിം ലീഗ് ഒടുവില്‍ തീരുമാനം മാറ്റുകയായിരുന്നു. നിലമ്പൂര്‍ മലയോരമേഖലയിലെ ക്രൈസ്തവ കുടിയേറ്റക്കാരുടെ വോട്ട് നഷ്ടപ്പെട്ടാലും ഭൂരിപക്ഷം വരുന്ന മുസ്ലിം സമുദായത്തിന്റെ വോട്ട് ചോരാതെ പെട്ടിയിലാക്കിതരാമെന്ന മുസ്ലിം ലീഗിന്റെ ഉറപ്പാണ് യുഡിഎഫിനെ ഷൗക്കത്തിലേക്ക് എത്തിച്ചത്. എന്നാല്‍ ആര്യാടന്‍ ഷൗക്കത്തിനെതിരെ മുസ്ലിം ലീഗിനുള്ളിലെ പ്രബലവിഭാഗത്തിന് എതിര്‍പ്പുണ്ട്.

ഇടതുമുന്നണിയിലും കടുത്ത ആശയക്കുഴപ്പമാണുള്ളത്. എം. സ്വരാജിനെ മത്സരിപ്പിക്കുമെന്നായിരുന്നു സിപിഎം ആദ്യം പ്രചരിപ്പിച്ചതെങ്കിലും സിപിഎം ഇതില്‍ നിന്ന് പിന്മാറിയിരിക്കുകയാണ്. യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചതിന് ശേഷം എല്‍ഡിഎഫ്സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുമെന്നായിരുന്നു സിപിഎം നിലപാട്.

Tags: PV Anwarcrisis in UDFNilambur Election
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബേപ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി പി.വി. അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി

Kerala

പി വി അന്‍വറിന്റെ പാര്‍ട്ടിയില്‍ മുസ്ലിം ആധിപത്യം, കൂടെയുള്ളത് ശമ്പളക്കാര്‍ മാത്രമെന്നും രാജിവച്ച പ്രസീത അഴീക്കോട്

Kerala

ബേപ്പൂരില്‍ പിവി അന്‍വറിനെതിരെ തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ നിര്‍ത്തും, യുഡിഎഫ് അസോസിയേറ്റ് അംഗമായത് പാര്‍ട്ടിയുമായി കൂടിയാലോചിക്കാതെ

Kerala

അനധികൃത സ്വത്ത് സമ്പാദനം; പി.വി. അന്‍വറിനെ ഇഡി ചോദ്യം ചെയ്തു

Kerala

കെ എഫ് സി വായ്‌പാ തട്ടിപ്പ്: ഇ ഡിക്ക് മുന്നില്‍ ഹാജരാകാതെ പിവി അന്‍വര്‍

പുതിയ വാര്‍ത്തകള്‍

വോട്ടെടുപ്പിലെ സെലിബ്രിറ്റി സ്‌കൂളായി ആലപ്പുഴ സെന്റ് സെബാസ്റ്റ്യന്‍സ് എല്‍ പി സ്‌കൂള്‍

മാര്‍പാപ്പയെ ട്രംപ് ഭീഷണിപ്പെടുത്തി : പോപ്പ് അമേരിക്കന്‍ സന്ദര്‍ശനം റദ്ദാക്കി

കോണ്‍ഗ്രസിന്‍റെ തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ സുനില്‍ കനഗോലു (ഇടത്ത്) ഷാഫി പറമ്പില്‍ (നടുവില്‍) ചിറ്റൂരിലെ ബിജെപി സ്ഥാനാര്‍ത്ഥി പ്രാണേഷ് രാജേന്ദ്രന്‍ (വലത്ത്)

കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ സുനില്‍ കനഗോലു ചിറ്റൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുടെ ഫെയ്സ്ബുക്ക് പേജ് ഹാക്ക് ചെയ്തോ? തരംതാണ കനഗോലുക്കളി

സംസ്ഥാനത്ത് പോളിംഗ് കനത്തു:78.20 ശതമാനം

ബോംബ് സ്ഫോടനം ഉണ്ടാകുമോ ? പാകിസ്ഥാനിലേക്ക് പോകാൻ ജെ.ഡി. വാൻസിന് ഭയം ; പേടിക്കേണ്ടെന്ന് അസിം മുനീർ , ഇസ്ലാമാബാദിൽ ലോക്ക്ഡൗൺ  

കോഴിക്കോട് സൗത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ഫൈസല്‍ ബാബു മതം പറഞ്ഞ് വോട്ട് പിടിച്ചെന്ന് ആരോപണം

മുംബൈ ഛത്രപതി ശിവാജി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ വൻ തീപിടുത്തം ; അഗ്നിശമന സേന സ്ഥലത്തെത്തി തീയണച്ചു

ഇസ്രയേല്‍ ലെബനോനില്‍ 254 പേരെ വധിച്ച വ്യോമാക്രമണം നടത്തിയതോടെ പശ്ചിമേഷ്യന്‍ സമാധാനക്കരാര്‍ പൊളിഞ്ഞതോടെ ജീവനും കൊണ്ടോടുന്ന പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും പാകിസ്ഥാന്‍ ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീറും. ഇതുപോലെ പരിഹസിച്ചുള്ള നിരവധി ചിത്രങ്ങും വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ വൈറലായി പ്രചരിക്കുന്നു.

പശ്ചിമേഷ്യന്‍ യുദ്ധം നിര്‍ത്തിയതിന് ഷെഹ്ബാസ് ഷെരീഫിനും അസിം മുനീറിനും കിട്ടുക നോബെല്‍ സമ്മാനമല്ല, അടിയെന്ന് പരിഹാസം

‘ നമുക്ക് ഒരുമിച്ച് നമ്മുടെ നാരീശക്തിയെ ശാക്തീകരിക്കാം’ : വനിതാ സംവരണ നിയമത്തിലെ ഭേദഗതികൾക്ക് പിന്തുണ നൽകണമെന്ന് പ്രധാനമന്ത്രി

അസം,കേരളം, പുതുച്ചേരി എന്നിവിടങ്ങളില്‍ പോളിംഗ് ശക്തം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.