വയനാട് :ജില്ലയില്‍ കനത്ത മഴയില്‍ പനമരം ചെറിയ പാലത്തിന് സമീപം മണ്ണിടിച്ചില്‍. പനമരം – നടവയല്‍ റൂട്ടില്‍ താല്‍ക്കാലികമായി ഗതാഗതം നിരോധിച്ചു. ചെറിയ പാലം അപകടാവസ്ഥയില്‍ ആയതിനാലാണ് നിയന്ത്രണം. തുടര്‍ച്ചയായുള്ള മഴ നിലയ്‌ക്കുന്നത് വരെയാണ് ഗതാഗതം തടഞ്ഞത്.
സുല്‍ത്താന്‍ബത്തേരി, പുല്‍പ്പള്ളി, കേണിച്ചിറ, നടവയല്‍, നെല്ലിയമ്പം, നീര്‍വാരം, ദാസനക്കര ഭാഗങ്ങളിലേക്കുള്ള യാത്രക്കാര്‍ മറ്റ് റോഡുകളിലൂടെ പോകണമെന്ന് പൊലീസ് അറിയിച്ചു.
അതിനിടെ ജില്ലയില്‍ അതിശക്തമായ മഴ മുന്നറിയിപ്പിന്റെ സാഹചര്യത്തില്‍ യന്ത്രസഹായത്തോടെയുള്ള മണ്ണ് നീക്കല്‍ പ്രവൃത്തികള്‍ ജില്ല കളക്ടര്‍ നിരോധിച്ചു.. യന്ത്രസഹായത്തോടെ മണ്ണ് നീക്കം ചെയ്യുന്നത് ദുരന്ത സാധ്യത വര്‍ദ്ധിപ്പിക്കുമെന്നതും പൊതുജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാകുമെന്നുള്ളതും പരിഗണിച്ചാണ് നിയന്ത്രണം.അതേസമയം, ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പുഴകളിലും തോടുകളിലും അടിഞ്ഞുകൂടിയ എക്കലുകള്‍ നീക്കം ചെയ്യുന്നതിന് നിരോധന ഉത്തരവ് ബാധകമല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: