കൊച്ചി : നടന്‍ ഉണ്ണി മുകുന്ദന്‍ മര്‍ദിച്ചെന്ന പരാതിയുമായി മാനേജര്‍.ഫോണിലൂടെ അസഭ്യം പറഞ്ഞെന്നും ആരോപണമുണ്ട്.
കൊച്ചി ഇന്‍ഫോപാര്‍ക്ക് പൊലീസ് മാനേജര്‍ വിപിന്‍ കുമാറിന്റെ മൊഴി എടുത്തു. അപകീര്‍ത്തിപ്പെടുത്തി എന്നാരോപിച്ചാണ് നടന്‍ മര്‍ദ്ദിച്ചെന്നാണ് പരാതി.
കാക്കനാട് ഡിഎല്‍എഫിന്റെ ഫ്ളാറ്റില്‍ വച്ചാണ് മര്‍ദ്ദിച്ചതെന്നാണ് മാനേജര്‍ പറഞ്ഞത്. ഈയിടെ ഇറങ്ങിയ ഒരു സിനിമയുമായി ബന്ധപ്പെട്ട് സാമൂഹ്യ മാധ്യമങ്ങളില്‍ ഒരു പോസ്റ്റ് താന്‍ ഇട്ടിരുന്നു. ഇത് ഇഷ്ടപ്പെടാത്തതിനെ തുടര്‍ന്നാണ് താരം മര്‍ദ്ദിച്ചതെന്നാണ് മാനേജറുടെ പരാതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: