കോട്ടയം: കെഎസ്ആര്‍ടിസി ബസിന് കടന്നു പോകാന്‍ സൈഡ് കൊടുക്കാതെ ബൈക്കോടിച്ച ആളിന് 1500 രൂപ പിഴ. പാലായില്‍ നിന്ന് സുല്‍ത്താന്‍ബത്തേരിക്ക് പോയ ബസിന് സൈഡ് കൊടുക്കാത്തതിനാണ് നടപടി.
ഇയാളുടെ ലൈസന്‍സ് മൂന്ന് മാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. കെഎസ്ആര്‍ടിസി ബസ് ജീവനക്കാര്‍ ദൃശ്യങ്ങള്‍ സഹിതം നല്‍കിയ പരാതിയിലാണ് നടപടി.
തൃശൂര്‍ ആര്‍ടിഒ എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥരാണ് നടപടി സ്വീകരിച്ചത്. ഇത്തരം പ്രവൃത്തികള്‍ ചെയ്യുന്നവര്‍ക്കുളള മുന്നറിയിപ്പാണ് നടപടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: