മുംബൈ: ഇന്ത്യയിലെ ഏറ്റവും വലിയ വിമാനക്കമ്പനിയായ ഇന്‍ഡിഗോയുടെ ഉടമയായ രാകേഷ് ഗംഗാവാളും കുടുംബവും തന്റെ ഉടമസ്ഥതയിലുള്ള ഓഹരിയുടെ 3.4 ശതമാനം വില്‍ക്കുന്നു. ഇത്രയും ഓഹരികള്‍ വിറ്റാല്‍ ഗംഗാവാളിന് ലഭിക്കുക 6831 കോടി രൂപയാണ്.
ഓഹരിയൊന്നിന് 5175 രൂപ വീതം ബ്ലോക്ക് ഡീല്‍ എന്ന നിലയ്‌ക്ക് ഒറ്റയടിക്ക് ഇത്രയും ഓഹരികള്‍ ഒരുമിച്ച് വില്‍ക്കുകയാണ് ലക്ഷ്യം. ഇത് ഡിസ്കൗണ്ട് റേറ്റാണ്. കാരണം വിപണിയില്‍ ഒരു ഇന്‍ഡിഗോ ഓഹരിയ്‌ക്ക് ഇപ്പോള്‍ 5420 രൂപ വിലയുണ്ട്.
ഇന്‍ഡിഗോ വിമാനക്കമ്പനിയുടെ 13.5 ശതമാനം ഓഹരികള്‍ രാകേഷ് ഗംഗാവാളിന്റെയും അദ്ദേഹത്തിന്റെ ചിങ്കര്‍പൂ കുടുംബത്തിന്റെയും പക്കലാണ്. ഗോള്‍ഡ് മാന്‍ സാക്സ്, മോര്‍ഗന്‍ സ്റ്റാന്‍ലി എന്നീ ഇന്‍വെസ്റ്റ് ബാങ്കുകളുടെ ഉപദേശപ്രകാരമാണ് രാകേഷ് ഗംഗാബാള്‍ 3.4 ശതമാനം ഓഹരികളുടെ ബ്ലോക് ട്രേഡിന് (ഒന്നിട്ടുള്ള വില്‍പന) ഒരുങ്ങുന്നത്. 2024 മാര്‍ച്ചിലും 2025 ആഗസ്തിലും രാകേഷ് ഗംഗാവാള്‍ കുടുംബം ഇതുപോലെ ബ്ലോക് ഡീലായി ഓഹരികള്‍ വിറ്റിരുന്നു. ഇദ്ദേഹത്തിനും കുടുംബത്തിനും ആകെ 37 ശതമാനം ഓഹരികള്‍ സ്വന്തമായി ഉണ്ടായിരുന്നു.
അമേരിക്കയിലെ ശതകോടീശ്വരനായ ബിസിനസ് സംരംഭകനായിരുന്നു രാകേഷ് ഗംഗാവാള്‍. ബിസിനസിലുള്ള ഉത്സാഹവും നിരന്തരം ബിസിനസ് രീതികള്‍ കാലത്തിനൊത്ത് പരിഷ്കരിക്കുകയും ചെയ്യുന്നതില്‍ മിടുക്കനായിരുന്നു. സത്യസന്ധത ഇദ്ദേഹത്തിന്റെ മുഖമുദ്രയാണ്. ഇദ്ദേഹം കയ്യിലുള്ള ഓഹരികള്‍ വിറ്റൊഴിയുന്നത് ഇന്‍ഡിഗോയ്‌ക്ക് വലിയ തിരിച്ചടിയാകുമെന്ന് വിലയിരുത്തപ്പെടുന്നു. ഐഐടി കാണ്‍പൂരില്‍ നിന്നും 1975ല്‍ മെക്കാനിക്കല്‍ എഞ്ചിനീയറിംഗില്‍ നിന്നും ബിരുദം നേടിയ ബിസിനസുകാരനാണ്. പിന്നീട് അമേരിക്കയിലെ പെന്‍സില്‍വാനിയയിലെ പ്രസിദ്ധമായ വാര്‍ടണ്‍ ബിസിനസ് സ്കൂളില്‍ നിന്നും എംബിഎ നേടി. ലോകനിലവാരത്തിലുള്ള വിമാനക്കമ്പനി സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെയാണ് അദ്ദേഹം ഇന്‍ഡിഗോ സ്ഥാപിച്ചത്.
ടാറ്റ എയര്‍ലൈന്‍സിന് ഏറ്റവുമധികം വെല്ലുവിളി ഉയര്‍ത്തുന്ന വിമാനക്കമ്പനിയാണ് ഇന്‍ഡിഗോ. പക്ഷെ വ്യോമയാന മേഖലയില്‍ ടാറ്റ പിടിമുറുക്കിയതോടെ ഇന്‍ഡിഗോയുടെ പിടി അയയുകയാണ്.
ഇന്‍ഡിഗോയുടെ ഉടമസ്ഥരായ ഇന്‍റര്‍ഗ്ലോബ് എവിയേഷന്‍ എന്ന കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡില്‍ നിന്നും രാകേഷ് ഗംഗാവാള്‍ നേരത്തെ രാജിവെച്ചൊഴിഞ്ഞിരുന്നു. ബിസിനസില്‍ നിന്നു തന്നെ താന്‍ പതുക്കെ പുറത്തുപോവുകയാണെന്ന് അദ്ദേഹം സൂചിപ്പിച്ചിരുന്നു. മാര്‍ച്ചില്‍ അവസാനിച്ച നാലാം സാമ്പത്തിക പാദത്തില്‍ ഇന്‍ഡിഗോ 3067 കോടി രൂപ ലാഭം നേടിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: