തിരുവനന്തപുരം :നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ ആര്യാടൻ ഷൗക്കത്ത് യുഡിഎഫ് സ്ഥാനാർത്ഥി. എഐസിസി ഔദ്യോഗികമായി പ്രഖ്യാപിച്ചു. കെ സി വേണുഗോപാൽ ഒപ്പിട്ട കുറിപ്പ് പുറത്തിറങ്ങി.കെപിസിസി നൽകിയ പേര് എഐസിസി അംഗീകരിക്കുകയായിരുന്നു.
മലപ്പുറം ഡിസിസി അധ്യക്ഷൻ വി എസ് ജോയിയെ സ്ഥാനാർത്ഥിയാകണമെന്ന പിവി അൻവറിന്റെ ആവശ്യം യുഡിഎഫ് പരിഗണിച്ചില്ല.നിലമ്പൂരിൽ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ആര്യാടൻ ഷൗക്കത്തിന് ഇത് രണ്ടാമൂഴമാണ്. 2016ലായിരുന്നു ആദ്യമത്സരം. നിലവിൽ കെപിസിസി ജനറൽ സെക്രട്ടറിയായ ആര്യടൻ ഷൗക്കത്ത് രാഷ്‌ട്രീയത്തിനൊപ്പം സിനിമ, സാംസ്‌കാരിക രംഗങ്ങളിലും തന്റേതായ ഇടം കണ്ടെത്തി. നിലമ്പൂർ നഗരസഭയായി മാറിയപ്പോൾ പ്രഥമ ചെയർമാനുമായിരുന്നു .
34 വർഷം ആര്യാടൻ മുഹമ്മദ് കോട്ടയായി നിലനിർത്തിയ മണ്ഡലമാണ് നിലമ്പൂർ. പി വി അൻവർ പിടിച്ചെടുത്ത മണ്ഡലം തിരിച്ചു പിടിക്കാൻ ഈ ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് കളത്തിലിറക്കുന്നത് ആര്യാടന്റെ മകനെ തന്നെയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: