കോട്ടയം: പീഡനക്കേസില്‍പെട്ട ജലന്ധര്‍ രൂപതാ അധ്യക്ഷന്‍ ബിഷപ്പ് ഫ്രാങ്കോക്കോതിരെ പ്രക്‌ഷോഭം നയിച്ച സിസ്റ്റര്‍ അനുപമ സഭയുടെ നിസ്‌സഹകരണത്തെത്തുടര്‍ന്ന് മഠം വിട്ടിറങ്ങി. കോട്ടയം കുറുവിലങ്ങാടുള്ള സന്യാസമഠത്തില്‍ നിന്ന് ഒന്നര മാസം മുന്‍പാണ് അവര്‍ വീട്ടിലേക്കു മടങ്ങിയത്. ഇപ്പോള്‍ പള്ളിപ്പുറത്തെ ഒരു സ്വകാര്യ കമ്പനിയില്‍ ഡാറ്റ എന്‍ട്രി ഓപ്പറേറ്ററായി ജോലി നോക്കുകയാണ് അനുപമ.
അനുപമയുടെ നേതൃത്വത്തില്‍ കന്യാസ്ത്രീകള്‍ നടത്തിയ സമരത്തെ തുടര്‍ന്നാണ് ബിഷപ് ഫ്രാങ്കോ മുളയ്‌ക്കലിന്‌റെ അറസ്റ്റിലേക്കു നയിച്ചത്. കുറുവിലങ്ങാടുള്ള സന്യാസമഠത്തില്‍ കന്യാസ്ത്രീകള്‍ക്കെതിരെ നടത്തിയ പീഡനങ്ങളുടെ പേരില്‍ 2018 സെപ്തംബറിലാണ് ഫ്രാങ്കോയെ വിളിച്ചുവരുത്തി പൊലീസ് അറസ്റ്റ് ചെയ്തത്. എന്നാല്‍ 2022 ജനുവരിയില്‍ തെളിവുകളുടെ അഭാവത്തില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്‌ക്കലിനെ കോടതി വെറുതെവിട്ടു. ഇതോടെ അനുപമയും സഹകന്യാസ്ത്രീകളും മഠത്തില്‍ കൂടുതല്‍ ഒറ്റപ്പെട്ട നിലയിലായി. ഇതേത്തുടര്‍ന്നാണ് സഭാ വസ്ത്രം ഉപേക്ഷിക്കാനുള്ള തീരുമാനത്തിലേക്ക് എത്തിയത്.
തന്‌റേത് എല്ലാ സ്ത്രീകള്‍ക്കും വേണ്ടിയുള്ള സമരമായിരുന്നെന്നായിരുന്നു അനുപമ അന്ന് പറഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: