കോട്ടയം: ഒമാനില്‍ താമസസ്ഥലത്തുനിന്നും മാലിന്യം കളയാനായി പോകുമ്പോള്‍ കാല്‍തെന്നി മാന്‍ഹോളില്‍ വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി നഴ്സ് മരിച്ചു. കങ്ങഴ എരുമത്തല കമലാലയത്തില്‍ വിജയകുമാറിന്റെയും ഓമനയുടെയും മകള്‍ ലക്ഷ്മി വിജയകുമാര്‍ (34) ആണ് മരിച്ചത്. സലാലയ്‌ക്കടുത്ത് മസ്‌യൂനയില്‍ 15 നാണ് അപകടമുണ്ടായയത്. ഒമാനിലെ സുല്‍ത്താന്‍ ബാബൂസ് യൂണിവേഴ്സിറ്റി ആശുപത്രിയില്‍ ചികില്‍സയിരിക്കെയാണ് മരണം. ആരോഗ്യമന്ത്രാലയത്തില്‍ സ്റ്റാഫ് നഴ്സായിരുന്നു ലക്ഷ്മി. ഒരുവര്‍ഷം മുന്‍പാണ് ലക്ഷ്മി ഇവിടെ ജോലിക്കായി എത്തിയത്. വിവരമറിഞ്ഞ് ഭര്‍ത്താവ് ദിനുരാജും മകള്‍ നിളയും സലാലയില്‍ എത്തിയിരുന്നു. മൃതദേഹം നാട്ടിലേക്കു കൊണ്ടുവരാനുള്ള നടപടികള്‍ പുരോഗമിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: