വാഷിംഗ്ടണ്‍: യൂറോപ്യന്‍ യൂണിയന് 50% തീരുവ ഏര്‍പ്പെടുത്താനുള്ള സമയപരിധി ജൂലൈ 9 വരെ നീട്ടി നല്‍കിയതായി ഡൊണാള്‍ഡ് ട്രംപ് അറിയിച്ചു. യൂറോപ്യന്‍ കമ്മീഷന്റെ പ്രസിഡന്റ് ഉര്‍സുല വോണ്‍ ഡെര്‍ ലെയ്ന്‍ വിളിച്ച് അഭ്യര്‍ത്ഥിച്ചതിനെത്തുടര്‍ന്നാണിതെന്ന് ട്രംപ് അവകാശപ്പെട്ടു.
‘ഉര്‍സുല വോണ്‍ ഡെര്‍ ലെയ്ന്‍ വിളിച്ച് ജൂണ്‍ 1 എന്ന അവസാന തീയതി നീട്ടണമെന്ന് ആവശ്യപ്പെട്ടു. ഞാന്‍ സമ്മതിച്ചു, ചര്‍ച്ചകള്‍ വേഗത്തില്‍ ആരംഭിക്കാമെന്നും കമ്മീഷന്‍ പ്രസിഡന്റ് പറഞ്ഞു.’ട്രംപ് അറിയിച്ചു. ‘ലോകത്തെ ഏറ്റവും ഫലപ്രദവും ശക്തവുമായ വ്യാപാര ബന്ധം യൂറോപ്യന്‍ യൂണിയനും യുഎസും തമ്മിലുണ്ടാകും. ചര്‍ച്ചകള്‍ വേഗത്തില്‍ നടത്താന്‍ യൂറോപ്പ് തയ്യാറാണ്.’ എക്സിലെ ഒരു അപ്ഡേറ്റില്‍ വോണ്‍ ഡെര്‍ ലെയ്‌നും വ്യക്തമാക്കി.
വാഷിംഗ്ടണിന്റെ മുന്‍നിര വാണിജ്യ പങ്കാളികളില്‍ ഒന്നാണ് യൂറോപ്യന്‍ യൂണിയന്‍. ലോകത്തിലെ ഏറ്റവും വലിയ വ്യാപാര കൂട്ടായ്മയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: