ന്യൂദല്‍ഹി: ഇന്ത്യയ്‌ക്ക് ആഗോളനേതാവെന്ന പദവി നേടിക്കൊടുക്കല്‍, ദല്‍ഹിയെ സൂപ്പര്‍ സൈനികശക്തിയാക്കി വളര്‍ത്തല്‍, ചൈനയെ വെല്ലുവിളിക്കല്‍- ഇതെല്ലാമാണ് ഇന്ത്യന്‍ പ്രധാനമന്ത്രി മോദി പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിലൂടെ ലക്ഷ്യമാക്കുന്നതെന്ന് യുഎസ് റിപ്പോര്‍ട്ട്. യുഎസ് ഡിഫന്‍സ് ഇന്‍റലിജന്‍സ് ഏജന്‍സി (US Defence Intelligence Agency) പുറത്തുവിട്ട ആഗോള ഭീഷണി റിപ്പോര്‍ട്ട് 2025 (Global Threat Report 2025) ലാണ് ഇന്ത്യയും മോദിയും പരാമര്‍ശിക്കപ്പെടുന്നത്.
ചൈനയെയാണ് മോദി സര്‍ക്കാര്‍ പ്രധാന ശത്രൂവായി വിലയിരുത്തുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പാകിസ്ഥാന്‍ ഇന്ത്യയെ ആക്രമിച്ചെങ്കിലും ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ അതിര്‍ത്തിക്ക് കുറുകെ പരസ്പരം ആക്രമണം നടത്തിയെങ്കിലും പാകിസ്ഥാനെ മുഖ്യശത്രുവായി ഇന്ത്യ കണക്കാക്കുന്നില്ല. ചൈനയ്‌ക്ക് ഒപ്പമുള്ള ഒരു അനുബന്ധശത്രൂവായി മാത്രമേ ഇന്ത്യ പാകിസ്ഥാനെ കണക്കാക്കുന്നുള്ളൂ എന്നും റിപ്പോര്‍ട്ട് വിലയിരുത്തുന്നു.
അതേ സമയം പാകിസ്ഥാന്‍ ഇന്ത്യ നിലനില്‍ക്കുന്ന ശത്രുവായി തന്നെ കണക്കാക്കുന്നുണ്ട്. ഇന്ത്യന്‍ മഹാസമൂദ്ര മേഖലയില്‍ ഇന്ത്യ ചൈനയെ വെല്ലുവിളിക്കാന്‍ പ്രതിരോധ രംഗത്ത് ഉഭയകക്ഷി സഹകരണം തേടുന്നുണ്ടെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: