ജയ്പൂർ ; രാജസ്ഥാനിലെ പഹാരി ഗ്രാമത്തിലെ ഗംഗോറ പ്രദേശത്ത് നിന്ന് ‘പാകിസ്ഥാൻ ചാരൻ’ എന്ന് സംശയിക്കുന്നയാൾ പിടിയിൽ . ഖാസിം എന്നയാളെയാണ് ഇന്റലിജൻസ് ബ്യൂറോ (ഐബി) കസ്റ്റഡിയിലെടുത്തത് . പ്രതിയായ ഖാസിമിന്റെ പാകിസ്ഥാൻ ബന്ധവും കണ്ടെത്തി. ഇയാൾ ഇപ്പോൾ കസ്റ്റഡിയിലാണ്.
പാകിസ്ഥാൻ സ്ത്രീയെയാണ് ഖാസിം വിവാഹം കഴിച്ചിരിക്കുന്നത് . ഓപ്പറേഷൻ സിന്ദൂരിനിടെ ഖാസിം പാകിസ്ഥാനിലുള്ള ആളുകളുമായി ബന്ധപ്പെട്ടിരുന്നുവെന്നും കണ്ടെത്തി. മുമ്പ് ഡൽഹിയിൽ താമസിച്ചിരുന്ന ഖാസിം പെട്ടെന്ന് തന്റെ ഗ്രാമത്തിലേക്ക് താമസം മാറ്റുകയായിരുന്നു . പിന്നീട് പാകിസ്ഥാനിലേക്ക് വിസ നേടി. തുടർന്ന് അവിടെ എത്തി , പാക് യുവതിയെ വിവാഹം കഴിച്ചു.
ഖാസിമിന്റെ ഫോൺ ഫോറൻസിക് പരിശോധനയ്‌ക്ക് വിധേയമാക്കിയേക്കാമെന്നും സൂചനയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: