തിരുവനന്തപുരം : വെഞ്ഞാറമൂട് കൂട്ടക്കൊലകേസ് പ്രതി അഫാന്‍(23) ജയിലില്‍ ആത്മഹത്യക്ക് ശ്രമിച്ചതില്‍ ജയില്‍ ഉദ്യോഗസ്ഥര്‍ക്ക് വീഴ്ചയില്ലെന്ന് റിപ്പോര്‍ട്ട്. ജയില്‍ സൂപ്രണ്ട് ആണ് ജയില്‍ മേധാവിക്ക് റിപ്പോര്‍ട്ട് നല്‍കിയത്. ഉദ്യോഗസ്ഥരുടെ സമയോചിത ഇടപെടലാണ് ജീവന്‍ രക്ഷിക്കാന്‍ കാരണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
പൂജപ്പുര ജയിലിലെ യുടിബി ബ്ലോക്കിലെ ശുചിമുറിയിലാണ് അഫാന്‍ ജീവനൊടുക്കാന്‍ ശ്രമിച്ചത്. മുണ്ട് ഉപയോഗിച്ചാണ് തൂങ്ങിയത്. മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച അഫാന്റെ നില ഗുരുതരമായി തുടരുന്നു. വെന്റിലേറ്ററിലാണ്.
ഞായറാഴ്ച രാവിലെ 11.30 ഓടെയാണ് അഫാന്‍ ശുചിമുറിയില്‍ തൂങ്ങിയത് കണ്ടത്. ഉടന്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചു. ഒപ്പമുണ്ടായിരുന്ന തടവുകാരന്‍ ഫോണ്‍ ചെയ്യാന്‍ പോയ സമയത്താണ് ആത്മഹത്യാ ശ്രമം. തടവുകാര്‍ക്കായി ആഴ്ചയില്‍ ഒരിക്കല്‍ ടി വി കാണാന്‍ സമയം നല്‍കുന്ന പതിവുണ്ട് ജയിലില്‍. ഈ സമയം പുറത്തു ഉണക്കാനിട്ടിരുന്ന മുണ്ട് കൈലാക്കിയാണ് ശുചിമുറിയില്‍ കയറി ആത്മഹത്യക്ക് ശ്രമിച്ചത്.
സഹോദരനും കാമുകിയുമുള്‍പ്പെടെ 5 പേരെ കൂട്ടക്കൊല ചെയ്ത കേസിലെ പ്രതിയായ അഫാന്‍ നിലവില്‍ പൂജപ്പുര ജയിലില്‍ വിചാരണത്തടവുകാരനാണ്. സഹോദരന്‍ അഹ്‌സാന്‍, പെണ്‍സുഹൃത്ത് ഫര്‍സാന, പിതൃ സഹോദരന്‍ ലത്തീഫ്, ഭാര്യ സാജിദ, പിതൃമാതാവ് സല്‍മ ബീവി എന്നിവരെയാണ് അഫാന്‍ തലക്കടിച്ച് കൊന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: