Sunday, May 25, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

കവിത: ഒരു സിന്ദൂരക്കാലത്തെ നയം

കാവാലം ശശികുമാര്‍ by കാവാലം ശശികുമാര്‍
May 25, 2025, 01:38 pm IST
in Varadyam, Literature
FacebookTwitterWhatsAppTelegramLinkedinEmail

എഴുതരുതുകവിതയെന്നാരു ചൊന്നൂ, നിങ്ങ-
ളെഴുതാത്തതെന്താണതാണു ചോദ്യം
എഴുതണം പതിവല്ലതായിരുന്നോ, പണ്ട്-
കളിയാക്കി കവിപോലുമെന്നതോര്‍ക്കൂ
‘എവിടെയൊരു യുദ്ധമുണ്ടെന്നുകേട്ടാ-
ലുടന്‍ കവിതയെഴുതിക്കാശുവാങ്ങുമെന്നാ’
കവി പറഞ്ഞെന്നാലതല്ല കാര്യം, കവിത-
വരവ് മുട്ടാതായതല്ല പ്രശ്‌നം

കവിതയ്‌ക്കുപണ്ടുതൊട്ടങ്ങനാണേ,യതു-
കനിവുകിനിയാത്തോരോടു ശണ്ഠകൂടും
കവികള്‍ക്കുമങ്ങനെതന്നെ ശീലം, ആദി-
കവിതയും വേട്ടയോടേറ്റുതിര്‍ന്നു

കവികളെല്ലാരും മറന്നുവെന്നോ, യിന്നു-
മറവിയില്‍ മാനവീയം മരിച്ചോ
മതികെട്ടുപോയോ മടുത്തുപോയോ, എന്ത്?
മതിലെഴുത്തും കൂടി മാഞ്ഞുപോയോ!

ഒരുമരം വെട്ടി വീഴ്‌ത്തീടുമെപ്പോ,ളന്നു-
കവിതയക്കാട്ടില്‍ വിരിഞ്ഞിരുന്നു
പലകാട് മരുഭൂമിയായിടുന്നൂ, ഇന്ന്-
കവികളോ കണ്ണടച്ചാണിരിപ്പൂ!

തെരുവില്‍ തരുണനെ കുത്തിവീഴ്‌ത്തി,ക്കാണ്‍ക-
തെരുതെരെ ദുര്‍വാര്‍ത്ത ചീഞ്ഞുനാറി
കവിതകളൊന്നും പിറന്നതില്ല, യെന്ത്?
കവികള്‍ക്ക് കണ്ഠം തുറപ്പതില്ല!

നിറതോക്കുപൊക്കിപ്പിടിച്ചു നിന്നൂ, ചീറി-
നിറമറ്റുചോരയുതിര്‍ന്നു വീണു
അവിടെയും കവിതയുയിര്‍ത്തതില്ല,യൊറ്റ-
ക്കവിയെയും കാണ്‍മാന്‍ കഴിഞ്ഞുമില്ല.

കവിയോടു മതമൊന്നും കേട്ടതില്ല, ആരും-
കവിമതം കേള്‍ക്കുവാന്‍ ചെന്നുമില്ല
കവികള്‍ക്ക് വാക്കൊടുങ്ങീട്ടുമില്ല, നാക്കില്‍-
കവിതയൊന്നും പിറക്കുന്നുമില്ല.

കവിതയ്‌ക്ക് മതമില്ലയില്ല സത്യം, നോക്കു-
കവികള്‍ക്ക് മതമതുണ്ടായി കഷ്ടം
കഥകെട്ടിടാതുള്ള സത്യമൊന്നും, ആരും-
പറയുവാന്‍ കൈ നടത്തുന്നുമില്ല.
കവിതയില്‍ ‘സാംസ്‌കാരികാധിവേശം,’ ശാപം,
വിതതെറ്റി, ‘സെക്യുലര്‍ബാധബോധം’
വഴിതെറ്റി രാഷ്‌ട്രീയ ഭിന്നഭാവം, ഇന്നു-
വിലയറ്റു പോയി സംസ്‌കാരലോകം

മതമായിരുന്നെങ്കിലിത്രയില്ല, വന്നു-
മദമിളക്കംപോലെ മാറിയേനെ
മതികെട്ടുപോയി രാഷ്‌ട്രാവബോധം, ഇന്നി-
മതിയാക്കിടേണമീ ശാപപാപം

മതിമയക്കീടുന്ന രാസകാലം, ഇല്ല-
യതിനില്ലയിത്രയും തീവ്രതാപം
അതിലൊക്കെ മേലേ വളര്‍ന്നുപോയീ, ഘോര-
മതിനീചരാഷ്‌ട്ര വിരോധ ശാപം

അണിചേരുവാന്‍ മടിച്ചീടുവോരോ,ടിന്നി-
യധികമൊന്നും വിയര്‍ക്കുന്നുമില്ല
അഴലോടെ കേണുയാചിച്ചിടുന്നൂ, വന്നി-
ങ്ങണിയറവിട്ടണിചേര്‍ന്നു നില്‍ക്കാം

അടിവച്ചുറച്ചു നമുക്കുനീങ്ങാം, നമ്മ-
ളണിയുന്ന സിന്ദൂരം കാത്തുനില്‍ക്കാം
അഴിയാതെ മുടികെട്ടിച്ചേര്‍ന്നുനില്‍ക്കാ,മിന്നി-
യടിപതറാതെ ജയിച്ചുകേറാം…

Tags: Malayalam LiteratureMalayalam PoemOru sindoorakkalathe Nayam
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

പ്രൊഫ. ജി. ബാലകൃഷ്ണന്‍ നായര്‍: മലയാളത്തിന്റെ മഹാഭാഷ്യകാരന്‍

Varadyam

കവിത: ധര്‍മ്മച്യുതി

Varadyam

കവിത: തൊടരുത് മക്കളെ….

Varadyam

ബായും ബാപ്പുവും പവിത്രബന്ധത്തിന്റെ പ്രതിബിംബങ്ങള്‍

Varadyam

ആത്മീയതയുടെ സാത്വിക പാഠങ്ങള്‍

പുതിയ വാര്‍ത്തകള്‍

മാവോയിസ്റ്റ് കോട്ടകൾ തകർത്തെറിഞ്ഞു : ബസ്തറിൽ ഇനി വമ്പൻ വികസനം : വരുന്നത് 75 ലക്ഷം കോടിയുടെ വികസനപദ്ധതികൾ

അന്ന് ആക്രമണങ്ങൾ നടത്തിയിട്ട് സന്തോഷിച്ചു : ഇന്ന് തിരിച്ചടി കിട്ടിയ ശേഷം ‘യാ അള്ളാ! വിളിച്ചു കരയുകയാണ് പാകിസ്ഥാനികൾ : സുധാൻഷു ത്രിവേദി

തിരിച്ചടി നൽകാനാകുമെന്ന് ലോകത്തിനു മുന്നിൽ ഇന്ത്യ തെളിയിച്ചു ; കേന്ദ്രസർക്കാരിന്റെ നീക്കങ്ങളെ പ്രശംസിച്ച് ശശി തരൂർ

വ്യാജ പനീർ വിറ്റ് ഓരോ ദിവസവും സമ്പാദിച്ചത് 1.40 ലക്ഷം രൂപ ; മുഹമ്മദ് ഖാലിദ് അറസ്റ്റിൽ

മൂത്ത മകൻ തേജ് പ്രതാപ് യാദവിനെ കുടുംബത്തിൽ നിന്നും പാർട്ടിയിൽ നിന്നും പുറത്താക്കി അഛൻ ലാലു : തേജിന്റെ പ്രണയം ലാലു കുടുംബത്തിൽ വിള്ളൽ വീഴ്‌ത്തി

നെറ്റിയിൽ മഞ്ഞളും, സിന്ദൂരവും , കൈയ്യിൽ ഹനുമാൻ ശില്പവും : അയോദ്ധ്യ രാമക്ഷേത്രത്തിൽ ദർശനം നടത്തി വിരാട് കോഹ്‌ലിയും അനുഷ്‌കയും

വെള്ളം ആയുധമാക്കരുത് : ഇന്ത്യയുടെ നടപടി പാകിസ്ഥാനിലെ 24 കോടി ജനങ്ങളുടെ ജീവൻ അപകടത്തിലാക്കും : പാകിസ്ഥാൻ

വീരമൃത്യൂ വരിച്ച ധീരസൈനികരുടെ ഭാര്യമാർക്ക് ആദരവ് : ക്ഷേമത്തിനായി ഒരു കോടി രൂപ നൽകി നടി പ്രീതി സിന്റ

ജ്യോതി മൽഹോത്രയുടെ ഫോണിൽ നിന്ന് വലിയ വെളിപ്പെടുത്തൽ ; പാകിസ്ഥാൻ യൂട്യൂബർ സീഷൻ ഹുസൈനുമായി സഹകരിച്ചാണ് അവർ ചാരപ്പണി ചെയ്തത്

ജപ്പാനെ മറികടന്നു; ഇന്ത്യലോകത്തിലെ നാലാമത്തെ സമ്പദ് വ്യവസ്ഥ: നീതി ആയോഗ് സിഇഒ ബി.വി.ആർ. സുബ്രഹ്മണ്യൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies