ബദാം ഒരു നിസ്സാരക്കാരനല്ല. അത്ഭുതകരമായ ചില കഴിവുകള്‍ ബദാമിനുണ്ടെന്ന് ”കറന്റ് ഡവലപ്‌മെന്റ്‌സ് ഇന്‍ ന്യുട്രിഷന്‍ പേഴ്‌സ്‌പെക്ടീവ്” എന്ന ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച ഒരു ഗവേഷണ പ്രബന്ധം പറയുന്നു.
ദീര്‍ഘകാലം കഴിക്കുന്ന പക്ഷം ബദാം മനുഷ്യന്റെ ഭാരത്തെ നിയന്ത്രിക്കും; ചീത്ത കൊളസ്‌ട്രോള്‍ എന്ന് സാധാരണക്കാരന്‍ വിശേഷിപ്പിക്കുന്ന എല്‍.ഡി.എല്‍ കൊളസ്‌ട്രോളിനെ കുറയ്‌ക്കും; രക്തസമ്മര്‍ദത്തെ പിടിച്ചുകെട്ടാന്‍ സഹായിക്കുകയും ചെയ്യും. ബദാമില്‍ അടങ്ങിയിട്ടുള്ള ബീറ്റാ-സിറ്റോസ്റ്റിറോള്‍, മോണോ-പോളി പൂരിത-അപൂരിത കൊഴുപ്പുകള്‍, ഫൈബറുകള്‍ എന്നിവയൊക്കെയാണ് ബദാം കഴിക്കുന്നയാളുടെ ആരോഗ്യത്തിന് കാവലാളാവുക. അമേരിക്ക, കാനഡ, ഫ്രാന്‍സ്, ഭാരതം എന്നിവിടങ്ങളില്‍നിന്നുള്ള ഗവേഷകരുടെതാണ് പ്രബന്ധം. രാവിലെയും വൈകിട്ടും, ഭക്ഷണത്തിന് അരമണിക്കൂര്‍ മുന്‍പ് ഓരോ പി ടി ബദാം കഴിക്കാനാണ് ഗവേഷകര്‍ നിര്‍ദ്ദേശിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക